തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേ​ത്ര​ ​ത​ന്ത്രി​ ​തി​രു​വ​ല്ല​ ​തെ​ക്കേ​ട​ത്ത് ​കു​ഴി​ക്കാ​ട്ടി​ല്ലം​ ​പ​ര​മേ​ശ്വ​ര​ൻ​ ​വാ​സു​ദേ​വ​ൻ​ ​ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ മു​ഖ്യ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ​കൊ​ടി​യേ​റ്റ് ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്ന​ത്.

കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച കൊടിക്കൂറ ഘോഷയാത്രക്ക് റെയിൽവേ ക്രോസ് ജംഗ്ഷനിൽ ക്ഷേത്രഉപദേശകസമിതി സ്വീകരണം നൽകി, ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.തൃക്കൊടിയേറ്റ് നടന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആറോട്ടോടെ 17ന് സമാപിക്കും. എം.എൽ.എമാരായ എം.വിൻസെന്റ്,​ ഐ.ബി.സതീഷ്,​ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല,​ ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത വിനോദ് കോട്ടുകാൽ,​ മെമ്പർമാരായ രജിത ടീച്ചർ,​ അനിൽരാജ്,ഷിബുകുമാർ,​ ആർ.എസ്.വസന്തകുമാരി,​ ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കമ്പാലമൂട് ബിജു,​ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഡി.ഹേമകുമാർ,​ സെക്രട്ടറി അനീഷ് കർത്ത,​ ഉത്സവകമ്മിറ്റി ചെയർമാൻ എസ്.ജഗദീശൻ,​ ജനറൽ കൺവീനർ സുരേഷ് കിഴക്കേവീട്,​ വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. കവിയരങ്ങ്,​ഐശ്വര്യപൂജ,​പ്രജാപിത ബ്രഹ്മാകുമാരീസിന്റെ ആത്മീയപ്രഭാഷണം,​ മെഗാഷോ,​ഋഷീശ്വരത്തപ്പൻ പുരസ്കാരസമർപ്പണം,​ ശിവരാത്രി സംഗീതോത്സവം,​ കമനീയ ദീപാലങ്കാരം,​ വിളക്കാചാരം തുടങ്ങിയ വിവിധങ്ങളായ ആഘോഷപരിപാടികൾ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top