‘പരാതികളുടെ ആധികാരികത പരിശോധിക്കപ്പെടണം’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ ഐഷ പോറ്റി
ഏത് പാർട്ടിയിൽപ്പെട്ടവരായാലും, അല്ലെങ്കിൽ ഏത് മനുഷ്യരെപ്പറ്റിയായാലും പറയുന്നതിന്റെ ഉള്ളടക്കം സത്യമാണോ എന്ന് നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും ഐഷ പോറ്റി Aisha Potty ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ സി.പി.ഐ.എം മുൻ എം.എൽ.എ പി. അയിഷാ പോറ്റി. രാഹുലിനെതിരായ പരാതികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കപ്പെടണമെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി അന്വേഷണത്തിന് ശേഷമായിരിക്കണം. തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അയിഷാ പോറ്റി ആവശ്യപ്പെട്ടു. ‘ഒരാൾ പ്രശ്നം ചെയ്തു എന്ന് ഒരു സ്ത്രീയാണ് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോൾ […]



