കേവല ദാരിദ്ര്യവിമുക്ത കേരളം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ് 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് പ്രകടനപത്രിക തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. ദരിദ്രരില്ലാത്ത കേരളത്തിന് ഊന്നൽ നൽകുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പുറത്തിറക്കിയത്. എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി […]



