യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]

ബസ് നിയന്ത്രണം വിട്ട് കാറുകളിലിടിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം […]

ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു

കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

ASD വോട്ടർമാരുടെ പട്ടിക

2025-ലെ കേരള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 01.01.2026 ലെ കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ ASD വോട്ടർമാരുടെ പട്ടിക. 2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, അതായത് 23/12/2025 മുതൽ 22/01/2026 വരെയുള്ള കാലയളവിൽ, ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ ക്ലെയിമുകൾ സമർപ്പിക്കാം. BLO – BLA മീറ്റിംഗ് മിനിട്സ് ചുവടെ ഉള്ള ലിങ്കിൽ കിട്ടും. SIR 2026 – ASD LISTഒഴിവാക്കപ്പെട്ടവരുടെ v […]

ഫിനിഷിംഗ് റൗണ്ടിൽ ചേരിതിരിഞ്ഞ് ബിജെപി

കേന്ദ്ര ബിജെപിയും രാജീവ് ചന്ദ്രശേഖറും ശ്രീലേഖ മേയറാവട്ടെ എന്ന സ്റ്റാൻഡിൽ ഉറച്ചുനിൽക്കുമ്പോൾ ജില്ലാ ബി ജെ പിയും ചില സംസ്ഥാന നേതാക്കളും വി വി രാജേഷിനുവേണ്ടി വാദിക്കുന്നതാണ് മേയർ പ്രഖ്യാപനം വൈകുന്നതെന്ന് സൂചന. മിടുക്കിയായ ഐ പി എസുകാരി, പുതുമുഖം, ആദ്യ തവണ തന്നെ സാമാന്യം നല്ല മാർജിനിൽ ജയം എന്നിവയാണ് ശ്രീലേഖയെ പിന്തുണയ്ക്കുന്നതെങ്കിൽ കൗൺസിലിൽ പരിചയം, സാധാരണ ക്കാരായ പ്രവർത്തകരുടെ പിന്തുണ എന്നിവയാണ് വി വി രാജേഷിന് അനുകൂല ഘടകം. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ […]

ക്രിസ്മസ് ആഘോഷങ്ങൾ

പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തില്‍, പാലക്കാട് കരോള്‍ സംഘത്തെ തടഞ്ഞു. ക്രിസ്തുമസിന് കേക്കുമായി നമ്മുടെ വീടുകളില്‍ എത്തുന്നവരില്‍ ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെയാണ് കടലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദുലിനെ കാണാതാവുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ […]

ഇന്ത്യൻ നാവികസേനയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ ഒരു പ്രതികൂടി അറസ്റ്റിൽ

ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്നാമതൊരാളെയും ഉഡുപ്പി പോലിസ് അറസ്റ്റ് ചെയ്തു. നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി ഇയാള്‍ പങ്കുവെച്ചതായാണ് ആരോപണമുണ്ട്. തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി മാല്‍പെ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ താമസിക്കുന്ന ഹിരേന്ദ് കുമാര്‍ എന്ന ഭരത് കുമാര്‍ ഖദായത്ത് (34) ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറുന്ന പ്രധാന പ്രതികള്‍ക്ക് പണത്തിനു പകരമായി ഹിരേന്ദര്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ […]

ബ്ലൂ ബേർഡ് ബ്ലോക്ക് 2 വിക്ഷേപിച്ചു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാണിജ്യ ഉപഗ്രഹമായ ‘ബ്ലൂബേർഡ് ബ്ലോക്ക്-2’ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെ 8.54 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം അമേരിക്കൻ കമ്പനിയായ ‘എഎസ്ടി സ്പേസ് […]

മേയർ പ്രഖ്യാപനം നാളെ

തൃശ്ശൂർ കോർപ്പറേഷൻ മേയർ നാളെ. പ്രഖ്യാപനം നടത്താൻ ഡിസിസി. ഡോ: നിജി ജസ്റ്റിൻ, ലാലി ജെയിംസ്, അഡ്വ: സുബി ബാബു എന്നിവർ പരിഗണനയിൽ. ടേം വ്യവസ്ഥ നടപ്പാക്കാൻ നേരത്തെ ധാരണയായിരുന്നു. ആദ്യ ടേമിൽ ഡോ: നിജി ജസ്റ്റിൻ മേയർ ആയേക്കും.

Back To Top