ചില്ല്പൊട്ടിച്ച യു പി സ്വദേശി പിടിയിൽ

ചില്ല്പൊട്ടിച്ച യു പി സ്വദേശി പിടിയിൽ

തിരുവനന്തപുരം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ ഡി പി ഐ ജംഗ്ഷനു സമീപത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.

മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കാർ പാർക്ക് ചെയ്തതിനു സമീപത്തെത്തി കല്ലെടുത്തു മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നതിന്റെ സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞവർ ഇന്നലെ രാവിലെ 11ഓടെ പിടികൂടി.

ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് കഴിഞ്ഞ ദിവസം എറിഞ്ഞു പൊട്ടിച്ചത്. കറുത്ത ഷർട്ടും പാന്റ്സും കയ്യിൽ കവറുമായെത്തി പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top