നടൻ മോഹൻലാൽ എത്തുമ്പോൾ ജനക്കൂട്ടം
തൃശൂർ ∙കലോത്സവവേദിയിലേക്കു നടൻ മോഹൻലാൽ എത്തുമ്പോൾ, ജനക്കൂട്ടം നിയന്ത്രണം വിടാതിരിക്കാൻ പഴുതടച്ച സുരക്ഷയുടെ കോട്ടകെട്ടി പൊലീസ്. തേക്കിൻകാട് മൈതാനത്തെ ഒന്നാംവേദിയിലും പരിസരത്തും കാണികൾക്കു സ്റ്റേജിനരികിലേക്കെത്താൻ കഴിയാത്ത വിധത്തിൽ ബാരിക്കേഡ് കെട്ടിയടച്ചിരുന്നു. മാധ്യമങ്ങളെ പോലും കടുത്ത പരിശോധനയ്ക്കു ശേഷമാണു പവിലിയനിലേക്കു കടത്തിവിട്ടത്. പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽനിന്നു തേക്കിൻകാട് മൈതാനത്തേക്കു മോഹൻലാൽ പുറപ്പെടുന്നതിനു മുൻപു 2 വട്ടം ട്രയൽ റൺ നടത്തി, സുരക്ഷാ മുന്നൊരുക്കങ്ങൾ പരിശോധിച്ചു. 3.45ഓടെ മോഹൻലാൽ പുറപ്പെട്ടു. റോഡിലെങ്ങും പൊലീസ് കാവലൊരുക്കി. ഒന്നാം വേദിക്കരികിൽ വണ്ടി നിർത്തി […]



