Category: Latest News

വിഎസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു.

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു.വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു.സഹോദരൻമാർ നേരത്തെ മരിച്ചു.സംസ്കാരം വീട്ടു വളപ്പിൽ.ഭർത്താവ് പരേതനായ ഭാസ്കരൻ, മക്കൾ തങ്കമണി, പരേതയായ സുശീല.വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല.അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വി എസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു.വി എസിന്റെ മകൻ അരുൺകുമാർ ഫോണിലൂടെ വിവരങ്ങൾ പറയുമ്പോൾ വലിയ […]

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത.

സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം ഫരീദാബാദ് അതിരൂപത തള്ളി. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്‌തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് നടത്തുന്ന […]

വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍.

എരുമേലി : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച വിവാദത്തിൽ വിശ്വാസ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍ 2025 ഒക്ടോബർ 16 ന് അഞ്ച് മണിക്ക് എത്തും. തുടര്‍ന്ന് റ്റി ബി റോഡ് ജംഗഷനില്‍ നിന്നും ജാഥ സ്വീകരണം നല്‍കി എരുമേലി ടൗണില്‍ ചുറ്റി സമാപിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര, […]

സ്വന്തംവീടിന്റെ മുൻപിൽവെച്ച് സ്കൂൾ വാൻ ഇടിച്ച് 3 വയസ്സു കാരൻ മരിച്ചു.

കൊടുവള്ളി : മാനിപുരം കളരാന്തിരി മാതാംവീട്ടിൽ ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് ആണ് അപകടം. യു കെ ജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയ അവസരത്തിലാണ് അപകടം. സഹോദരിയെ സ്കൂ‌ൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്ന അവസരത്തിൽ കൈവിട്ടു പോയ കുട്ടി വാനിനു മുന്നിൽ പ്പെടുകയായിരുന്നു. പിതാവ് രണ്ടു ദിവസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു. ഇന്ന് നടപടി ക്രമങ്ങൾ […]

കെനിയൻ മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് അന്തരിച്ചു.

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ കോട്ടയം കൂത്താട്ടുകുളത്ത് വെച്ച് അന്തരിച്ചു. കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കോട്ടയം കൂത്താട്ടുകുളത്ത് വെച്ചാണ് മരണപ്പെട്ടത്. ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ നേത്ര ചികിത്സയ്ക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ആറു ദിവസമായി ഈ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഹൃദയാഘാതം ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 80 വയസ്സായിരുന്നു അദ്ദേഹത്തിന്.

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം.

രണ്ടുമാസത്തിലധികം പഴക്കമെന്ന് ഫോറൻസിക് പരിശോധന നടത്തും. മഞ്ചേരി ചെരണിയിൽ ഒരു വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. സംഭവം നഗരത്തിൽ പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ടെറസ്സിലെ ഫ്ലെക്സ് മാറ്റാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ​കണ്ടെത്തിയ അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. അസ്ഥികൾ മനുഷ്യന്റേതാണെന്നാണ് പോലീസ് കരുതുന്നത്. ​സംഭവം അറിഞ്ഞ് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കുമായി ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. […]

കൊച്ചി ഹിജാബ് വിവാദം.

സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച സ്കൂളിന് ഹൈക്കോടതി നിർദേശിച്ച പ്രകാരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ എംപി. വിദ്യാർത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് […]

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം.

അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. തിരുവനന്തപുരം :  ആർ എസ് എസ് പ്രവർത്തകൻ അനന്ദു അജിയുടെ മരണത്തിൽ എൻ എം എന്നയാളെ പ്രതി ചേർത്ത് പൊലീസ്. അനന്തുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലും ഈ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയത്. ആർ എസ് […]

വി.എ. സക്കീർ ഹുസൈൻ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധി.

2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എറണാകുളം : വി. എ. സക്കീർ ഹുസൈനെ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധിയായി എതിരില്ലാതെ തിരഞ്ഞെടുത്തു. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ വി.എ. സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. ജെ. ജേക്കബ് (പ്രസിഡന്റ്), എ. ആർ. രഞ്ജിത് ( വൈസ് പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സംസ്ഥാന സ്പോട്സ് കൗൺസിൽ […]

ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. ഫോട്ടോസ്റ്റാറ്റ് ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജിഎസ്ടി വിലവർധന വന്നതോടുകൂടി സാധാരണക്കാരായ വ്യാപാരികൾക്ക് വിലവർധന കനത്ത പ്രകരം. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഫോട്ടോസ്റ്റാറ്റ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയുണ്ടായി. സാധാരണക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിപക്ഷവും പേപ്പറുകൾക്ക് ജി എസ് ടി വിലവർധന കേന്ദ്ര ഗവൺമെന്റ് കൂട്ടിയ […]

Back To Top