ഇന്ത്യൻ സിനിമയിലെ പഴയ കാല സൂപ്പർ സ്റ്റാർ ധർമ്മേന്ദ്ര അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ പഴയ കാല സൂപ്പർ സ്റ്റാർ ധർമ്മേന്ദ്ര അന്തരിച്ചു

മുംബൈ : ബോളിവുഡിലെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ ധർമ്മേന്ദ്ര (89)വിടവാങ്ങി. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് ധർമേന്ദ്രയെ മാറ്റിയിരുന്നു.


മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര സിനിമയിയിലെത്തുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമ്മേന്ദ്രയെ പ്രശസ്തനാക്കി.ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ ആണ് ഒടുവിൽ തിയേറ്ററിലെത്തിയ ധർമ്മേന്ദ്ര ചിത്രം.


നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

കൾച്ചറൽ ഡെസ്ക് വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top