ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ

ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ

വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പനമരം : ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ (IDPWOA) വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും പനമരം വ്യാപാര സമിതി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ അഷ്റഫ് പെരുമ്പാവൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോബിൻ തോമസ് (വയനാട്), സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലീം (കൊല്ലം) എന്നിവർ പങ്കെടുത്തു. അഷ്റഫ് പെരുമ്പാവൂർ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ചും, സലീം കൊല്ലം പി എഫിനെ സംബന്ധിച്ചും, അബ്ദുൽ അസീസ് പ്രൊജക്റ്റ് റിപ്പോർട്ട് ചെയ്യുന്ന വിധവും, സംസ്ഥാന ഹെൽപ്പ് ഡെസ്‌ക് അഡ്മിൻ ഫൈസൽ കെ പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.


​ഭാരവാഹികളെ തിരഞ്ഞെടുത്തു
​തുടർന്ന് നടന്ന ജനറൽ ബോഡിയിൽ നിഷ്‌ക്രിയമായ നിലവിലെ ജില്ലാ ഭരണസമിതി പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

  • ​ജില്ലാ പ്രസിഡന്റ് : ടി എം ഉമ്മർ
  • ​ജില്ലാ സെക്രട്ടറി : ജിഷ്ണു ഭാസ്‌കർ
  • ​ജില്ലാ ട്രഷറർ : സരിത കെ എസ്
    ​എന്നിവരെ തിരഞ്ഞെടുത്തു.

​🚫 പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം


​അടിക്കടിയുണ്ടാകുന്ന വൈദ്യുതി ചാർജ് വർധനവും, അസംസ്കൃത വസ്തുക്കളുടെയും മെയിന്റനൻസ് കോസ്റ്റിന്റെയും വില വർധനവും മൂലം പൊറുതിമുട്ടുന്ന ഫോട്ടോസ്റ്റാറ്റ്, പ്രിന്റിങ് മേഖലയ്ക്ക് ഇരുട്ടടിയായ കേന്ദ്രസർക്കാർ നടപടിക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. പേപ്പർ ഉൽപ്പന്നങ്ങളുടെ ജി എസ് ടി. 12% ൽ നിന്നും 18% ആയി വർധിപ്പിച്ചതിനെതിരെ ഈ മാസം 14-ാം തീയതി തിരുവനന്തപുരം ജി എസ് ടി ഓഫീസിനു മുൻപിൽ നടക്കുന്ന പ്രതിഷേധ ധർണയിൽ ജില്ലയിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.


​മെമ്പർഷിപ്പ് എടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം സംസ്ഥാന ട്രഷറർ അഷ്റഫ് പെരുമ്പാവൂർ, ശരണ്യ (ബത്തേരിക്ക്) നൽകിക്കൊണ്ട് നിർവഹിച്ചു

റിപ്പോർട്ടർ : അനീഷ് അരീക്കോട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top