Category: Latest News

ശബരിമലയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക്

ഇന്നലെ മാത്രം ദർശനം നടത്തിയത് 1,18,866 ഭക്തർ. ശബരിമല പുലർച്ചെയും ഭക്തജനപ്രവാഹം തുടരുന്നു. നടപ്പന്തലിൽ മണിക്കൂറുകൾ നീണ്ട ക്യൂ. വരി ശരം കുത്തി വരെ നീണ്ടു. ഇന്നലെ ദർശനം നടത്തിയ ഭക്തരുടെ എണ്ണം ഈ സീസണിലെ ഏറ്റവും ഉയർന്നത്. വൃശ്ചികം ഒന്നിന് ഒരു ലക്ഷത്തിൽപ്പരം ഭക്തർ ദർശനം നടത്തിയിരുന്നു.പുല്ല്മേട് വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർദ്ധനവ്, ഇന്നലെ ഈ പാതയിലൂടെ എത്തിയത് 1497 പേർ. ഇന്നലെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിനെത്തിയത് 11,886 പേർ. തിരക്ക് പരിഗണിച്ച് ഇന്ന് […]

എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം

ഡിജിപിക്ക് അതൃപ്തി തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോർട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. […]

എസ് ഐ ആര്‍ സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട് ബി എൽ ഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ ടെക്നിക്കൽ വൊളണ്ടിയർമാരെ ആവശ്യമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഇലക്ട്രൽ ലിറ്ററസി ക്ലബ് (ഇ എൽ സി), എൻ സി സി, എൻ എസ്എ സ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ https://forms.gle/n8A1KqJGf7uraQRW7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വില്ലേജ് ഓഫീസർമാരുമായോ താഴെയുള്ള ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: […]

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്

സ്റ്റാൻഡിൽ ബസ് കയറി ഗുരുതര പരിക്ക് പറ്റിയ വൃദ്ധ മരണപെട്ടു. ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് അജി നികേതനിൽ നിർമ്മല (75) യാണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബായ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ എയർഷോയ്ക്കിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേന അപകടം സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർഷോ നിര്‍ത്തിവെച്ചു.

ഇനി കടകം പള്ളിയിലേക്ക്

തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി മോഷണത്തിൽ എസ് ഐ ടി യുടെ അടുത്ത ലക്ഷ്യം കടകം പള്ളി സുരേന്ദ്രൻ എന്ന് സൂചന. പത്മകുമാർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്ന സമയത്ത് മന്ത്രി ആയിരുന്ന കടകം പള്ളിയിലേക്ക് പത്മകുമാറിന്റെ മൊഴി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ പ്രസിഡന്റ്‌ പ്രശാന്ത് അതിനു മുൻപ് ചോദ്യം ചെയ്യലിന് വിളിക്കപ്പെടും എന്നും പറയുന്നുണ്ട്.

എസ്ഐആർ ബംഗ്ലാദേശികൾ ഇന്ത്യ വിടുന്നതായി റിപ്പോർട്ട്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികൾ ആരംഭിച്ചതോടെ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് തിരികെ കടക്കുന്നത് വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. ബംഗാൾ മേഖലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയാണ് ഈ തിരിച്ചുപോക്ക് നടക്കുന്നത്. നോർത്ത് 24 പർഗാനാസ്, മാൽഡ ജില്ലകളിൽ നിന്നുള്ള തിരിച്ചുപോക്കിൽ വലിയ വർധനയുള്ളതായി ബിഎസ്എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എസ്ഐആർ കാരണം പിടിക്കപ്പെടുമെന്ന ഭയമോ നിലവിലെ പോലീസ് പരിശോധനകളിൽ ആശങ്കപ്പെടുന്നവരോ ആകാം ഇത്തരത്തിൽ […]

ശബരിമലയിൽ ഇപ്പോഴും വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 8 മുതൽ 12 മണിക്കൂർ വരെയാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5000 ആയി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിം​ഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയരുന്നുണ്ട

പഴയ വാഹനങ്ങള്‍ പ്രേമികൾ ശ്രദ്ധിക്കുക

ഫിറ്റ്നസ് ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസുകള്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി വരെ വർദ്ധിപ്പിച്ച്‌ കേന്ദ്ര സർക്കാർ.കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നടപടി. പുതുക്കിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാണ്. പുതിയ നിയമം അനുസരിച്ച്‌, ഉയർന്ന ഫിറ്റ്നസ് ഫീസുകള്‍ക്കുള്ള കാലപഴക്കം 15 വർഷത്തില്‍ നിന്ന് 10 വർഷമായി കുറച്ചു. വാഹനങ്ങളുടെ പഴക്കം അനുസരിച്ച്‌ മ‌ൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. 10-15 വർഷം, 15-20 […]

ശബരിമല സ്വർണ്ണ കൊള്ള

പദ്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ള യോടനുബന്ധിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കോന്നി എം എൽ എ യുമായ എ.പദ്മകുമാറിനെ എസ്ഐടി തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. സി പി എം ഉന്നത നേതാവിന്റെ അറസ്റ്റ് പാർട്ടിയെയും എൽ ഡി എഫി നെയും വെട്ടിലാക്കി. ചെറിയ മീനല്ല വലയിൽ കുടുങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇതിൽപ്പരം ഒരു ഷോക്ക് ഏൽക്കാനില്ല സർക്കാരിനും […]

Back To Top