Category: Latest News

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

അരിക്കുളം : ശബരിമല സ്വർണ്ണതട്ടിപ്പ് പ്രശ്നത്തിൽ ബിജെപി അരിക്കുളം പഞ്ചായത്ത്കമ്മിറ്റി പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി യുടെ കോലവും കത്തിച്ചു. അരിക്കുളത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ ബിജെപി കോഴിക്കോട് ജില്ലകമ്മിറ്റി അംഗം പ്രദീപൻ കണ്ണമ്പത്ത്, മണ്ഡലം പ്രസിഡണ്ട്‌ രൂപേഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു, ഭാസ്കരൻ കാളിയത്ത് ചന്ദ്രൻ കാരയാട്, പ്രമോദ് വകമോളി ദാസൻ തണ്ടയിൽ താഴെ എന്നിവർ നേതൃത്വം നൽകി. റിപ്പോട്ടർ : Chandran iscra karayad Villege News.

ജി എസ് ടി ഫയലിംഗ്

ചരക്ക് സേവന നികുതി നിയമ പ്രകാരം വ്യാപാരി വ്യവസായികൾ ഒക്ടോബർ 20 നോ അതിന് മുമ്പോ സമർപ്പിക്കേണ്ട സെപ്റ്റംബർ മാസത്തെ നികുതി നിർണ്ണയ ഫോറം ജി എസ് റ്റി ആർ 3 ബി ദീപാവലി അവധി ആയതിനാൽ ഈ ഒക്ടോബർ 25 വരെ സമയം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ധനകാര്യ മന്ത്രാലയം കസ്റ്റംസ്ചരക്ക് സേവന നികുതി വിഭാഗം വിജ്ഞാപനം പുറപ്പെടുവിച്ചു.

പകലും രാത്രിയും ഇമ ചിമ്മാതെ!

അരിക്കുളം പഞ്ചായത്തിൽ വാർഡ് രണ്ടിൽ ചെവരൊത്ത് താഴെ പകൽ മുഴുവനും കത്തി നിൽ ക്കുകയാണ് ഈ ഇലക്ട്രിക് പോസ്റ്റിലെ ബൾബ്. ഇതു സ്ഥാപിച്ചട്ടു മാസങ്ങളായി അന്നുതോട്ടു ഇന്നുവരെ പകലും പ്രകാശിച്ചിരികയാണ് ഈ ബൾബ് എന്നു നാട്ടുകാർ പറയുന്നു.സെൻസർ പ്രവത്തിക്കാത്തതായിരിക്കാം, പകലും വെളിച്ചംവിതറിനിൽക്കുന്നതിന്റ കാരണം.റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര കാരയാട് Villege News Arikkulam.

മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു

കുമാർ കലാനന്തമണി ജീവയോഗ്യമായ വായുവും, വെള്ളവും മണ്ണും കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും കോട്ടൂളി തണ്ണീർത്തടത്തിലെ അനധികൃത നിർമ്മിതികൾ ഇതിൻ്റെ അവസാനത്തെ ഉദാഹരണമാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫുൾ സൊസൈറ്റി സ്ഥാപകനുമായകുമാർ കലാനന്തമണി പറഞ്ഞുകോട്ടൂളി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീൻ മൂവ്മെൻ്റ് സംഘടിപ്പിച്ച പഠന സംഘത്തെ നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണം, ആഗോള സാമ്പത്തിക മാന്ദ്യം, എന്നിവയിലൂടെ കടന്ന് ലോകം പകർച്ചവ്യാധികളുടെ പിടിയിലമർന്നിട്ടും ലോകത്തിന് തിരിച്ചറിവുണ്ടായിട്ടില്ല. അടുത്ത ഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകളുമായി മനുഷ്യൻ […]

പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം.

ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി കേട്ടിരുന്നു. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും നാലേകാൽ ലക്ഷംരൂപപിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് വിധി പ്രസ്ാവിച്ചത്. 2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. […]

മനോരമ പോത്തൻ കോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു.

തിരുവനന്തപുരം : മനോരമ പോത്തൻ കോട് ലേഖകൻ നന്ദകുമാർ അന്തരിച്ചു.ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മാതൃഭൂമി കഴക്കൂട്ടം ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു. മൃതദേഹം നിലവിൽ സേലത്തെ ഒരു ആശുപത്രിയിലാണ്. നാളെ വിളപ്പിൽശാലയിലെ വീട്ടിലെത്തിക്കും.നന്ദകുമാർ പോത്തൻകോട് പ്രസ് ക്ലബിന്റെ ഭാരവാഹിയായും ചുമതല വഹിച്ചു.

മന്ത്രിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി : കെ എസ് ആർ ടി സി ബസിനു മുന്നിൽ വെള്ള കുപ്പി ഇട്ടിരുന്നത് കണ്ട് ഡ്രൈവറെ സ്ഥലം മാറ്റിയ മന്ത്രി ഗണേഷ് കുമാറിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്തു. കനത്ത ചൂടിൽ ജോലി ചെയ്യുന്ന ഡ്രൈവർ വെള്ളം സൂക്ഷിച്ചതിനും കുപ്പി ഇട്ടിരുന്നതിലും തെറ്റ് കാണാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി നഗരേഷിന്റെ ബഞ്ച് അഭിപ്രായപ്പെട്ടു. പൊതു ജന മധ്യത്തിൽ ജീവനക്കാരോട് കാണിച്ച തരം താണ ഷോയ്ക്കുള്ള ചുട്ടമറുപടിയായി അല്പം മുമ്പ് പുറത്തിറങ്ങിയ ഹൈക്കോടതി വിധി.

കെപിസിസി നടത്തുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്ര.

ശബരിമല ക്ഷേത്രത്തിലെ സ്വർണ കവർച്ചയിൽ പ്രതിഷേധിച്ച് KPCC യുടെ ആഭിമുഖ്യത്തിൽ മാവേലിക്കര എം പി കോടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് വൈകുന്നേരം 4മണിക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി. ഈ മാസം 14ന് പാലക്കാട് നിന്നും ആരംഭിച്ച യാത്ര 18ന് ചങ്ങന്നൂരിൽ സമാപിക്കും.

ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നു.

തിരുവനന്തപുരം : തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പും നടന്നു. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയെയും ഉടൻ തെരഞ്ഞെടുക്കും. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് പറഞ്ഞു. […]

തിരുവനന്തപുരം കോർപ്പറേഷനിലെ സംവരണ മണ്ഡലങ്ങൾ നിശ്ചയിച്ചു.

തിരുവനന്തപുരം : കോർപ്പറേഷൻ സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് (അർബൻ ) ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ഒൻപത് പട്ടിക ജാതി വാർഡുകളും 46 സ്ത്രീ സംവരണ വാർഡുകളുമായിരിക്കും 2025 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Back To Top