ഫോട്ടോസ്റ്റാറ്റ് പ്രിന്റിംഗ് മേഖല ശക്തമായ പ്രക്ഷോഭത്തിലേക്ക്

ഫോട്ടോസ്റ്റാറ്റ് പ്രിന്റിംഗ് മേഖല ശക്തമായ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : അടിക്കടി അശാസ്ത്രീയമായി കുത്തനെ വർദ്ധിപ്പിക്കുന്ന വൈദ്യുത ചാർജ്ജ്, അസംസ്കൃത വസ്തുക്കളുടെയും മെയിന്റനൻസ് നിരക്കിലെയും അമിത വിലക്കയറ്റം അതിനപ്പുറം പേപ്പറുൾപ്പെടെയുള്ളവയ്ക്ക് അന്യായമായി കൂട്ടിയ ജി എസ് ടി ഇതെല്ലാം ചേർന്ന് ഇന്റർനെറ്റ്, ഫോട്ടോ സ്റ്റാറ്റ്, ഡി ടി പി തൊഴിൽ മേഖലയെ തകർക്കുകയാണെന്ന് ഇന്റർനെറ്റ് ഫോട്ടോ സ്റ്റാറ്റ് ഡിടിപി വർക്കേഴ്സ് & ഓണേഴ്സ് അസോസിയേഷൻ (I D P W O A) പത്ര സമ്മേളനത്തിൽ പറഞ്ഞു.

സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയതായി ഭാരവാഹികൾ തിരുവനന്തപുരത്ത് അറിയിച്ചു. നവംബർ 7ന് കേന്ദ്ര സർക്കാരിന് നിവേദനം നൽകും. നവംബർ 14 ന് സെൻട്രൽ ജി എസ് ടി ആഫീസിന് മുന്നിൽ കൂട്ടധർണ്ണ നടത്തും.

തുടർ പ്രതിഷേധ പരിപാടികൾക്കും സംഘടന തീരുമാനിച്ചതായി കെ ജി സെൽമാ ബായ്, സുരേഷ് മണ്ടത്ര, അഷറഫ് പെരുമ്പാവൂർ, സജിമോൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്‌ : സജിമോൻ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top