ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ കൂടി കസ്റ്റഡിയിൽ

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ കൂടി കസ്റ്റഡിയിൽ

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ മുഹമ്മദ്‌
ആരീഫിനെയും കൂടി കസ്റ്റഡിയിലെടുത്തു.

ദില്ലി : കാൺപൂരിൽ നിന്നാണ് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിലെത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ ചെങ്കോട്ടയിലെ സ്ഫോടനം ഭീകരനീക്കം എന്ന നിഗമനത്തിലെത്തിയത്
ഇതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന.

ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ഡൽഹിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ എത്തിയിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.

ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് അന്വേഷണവൃത്തങ്ങൾ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top