കോട്ടൂളി തണ്ണീർത്തടം

കോട്ടൂളി തണ്ണീർത്തടം

ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ അനിൽകുമാർ കോട്ടൂളി തണ്ണീർത്തടം സന്ദർശിച്ചു. പറയഞ്ചേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെയും ഗവൺമെന്റ് ഹൈസ്കൂളിലെയും കുട്ടികൾക്കൊപ്പം കൊട്ടൂളി തണ്ണീർത്തടം ചുറ്റി സഞ്ചരിച്ച് അദ്ദേഹം കുട്ടികളോട് പാരിസ്ഥിതിക പ്രശ്നങ്ങളുടെ നിരവധി കാര്യങ്ങളെക്കുറിച്ച് ഉദ്ബോധന പ്രഭാഷണവും നടത്തി.

ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി T V രാജൻ, ഡോക്ടർ തിലകാനന്ദൻ കുഞ്ഞുമുഹമ്മദ്, ജൈവവൈവിധ്യ മാനേജ്മെന്റ് ബോർഡ് അംഗം മഞ്ജു, വാഴ തുരുത്തി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ജിജാഭായ് എന്നിവർ സന്നിഹിതരായിരുന്നു.


റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top