മണ്ണന്തലയിൽ തെരുവ് നായകളുടെ എണ്ണം കൂടുന്നു

മണ്ണന്തലയിൽ തെരുവ് നായകളുടെ എണ്ണം കൂടുന്നു


മണ്ണന്തല : നാലാഞ്ചിറ, മണ്ണന്തല, കുടപ്പനക്കുന്ന്, കേരളാദിത്യപുരം ഭാഗങ്ങളിൽ തെരുവ് നായകളുടെ എണ്ണം കൂടുന്നു.അതിരാവിലെ ഇവയുടെ വലിയ കൂട്ടത്തെ മണ്ണന്തല ജംഗ്ഷനിൽ കാണാം.


പ്രഭാത സവാരിക്കാർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നിരന്തര ഭീഷണിയാവുകയാണ് ഈ നായ്ക്കൂട്ടം. മറ്റെവിടെ നിന്നെങ്കിലും ഇവിടുത്തെ ചെറുവഴി കളിൽ ഉപേക്ഷിക്കപ്പെടുന്നവ പിന്നെ തെരുവിന്റെ ഭാഗമാകുന്നതായും നാട്ടുകാർ പറയുന്നു.

ഇന്നലെ മ്യൂസിയത്ത് നടക്കാനെത്തിയവരെ കടിച്ച നായ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കടിയേറ്റവരും നിത്യേന നടക്കാനെത്തുന്നവരും ഭയപ്പാടിലാണെന്ന റിപ്പോർട്ടു കൂടി വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

പട്ടി കടിയ്ക്ക് വാക്സിനുണ്ടോ എന്ന് തിരക്കി ഹെൽത്ത് സെന്ററുകളിൽ എത്തുന്നവരുമുണ്ട്. നായ്പ്പേടിയിൽ കഴിയുന്ന നാട്ടുകാർ പരാതിപ്പെട്ടിട്ടും ഫലമില്ലായെന്ന പരാതിയും ഉന്നയിക്കുന്നു.

വില്ലേജ് ന്യൂസ് ഉള്ളൂർ കുടപ്പനക്കുന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top