‘ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല.
എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെബി ഗണേഷ് കുമാർ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജി സുകുമാരൻ നായരെന്നും അദ്ദേഹത്തിനു പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകൾ രാഷ്ട്രീയമല്ല. എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായം പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം കഴിഞ്ഞ ദിവസം […]
ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി.
ദേവസ്വം വിജിലൻസ് സംഘമാണ് പരാതിക്കാരന്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും പീഠം കണ്ടെത്തിയത്. ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. പീഠം കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പീഠം ഇവിടേക്ക് മാറ്റിയതെന്നാണ് വിവരം. വെഞ്ഞാറമൂട് ഉള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം വിജിലൻസ് കസ്റ്റഡിയിലെടുത്തത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ […]
SIRനെതിരെ ഒറ്റക്കെട്ട്; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി.
എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണത്തിനെതിരെ (SIR) ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു […]
പൂജ വയ്പ്പ് ഇന്ന്.
എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്‌പ്പ് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രശാന്ത് കെ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 7 മണിക്ക് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. തുടർന്ന് 8 . 30 ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചനയും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളായ നെയ്‌വിളക്ക് അർച്ചന രാവിലെ 9 ന്. ഏകാദശി ഭജന വൈകിട്ട്.
അപകടത്തിനു തൊട്ടുമുൻപു കല്ലേറ് ഗൂഢാലോചന.
ചെന്നൈ : കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി വി കെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടി വി കെ പറയുന്നു.ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി […]
ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല, എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം.
കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ ഒരു ശക്തിക്കും സാധിക്കില്ലെന്നും വിഡി സതീശൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ് അന്നും ഇന്നും കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ എൻഎസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസിന് അതിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങളോട് പറഞ്ഞു. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണം […]
ക്നാനായ സമുദായ തർക്കം അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ക്നാനായ സമുദായ തർക്കത്തിൽ അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ, സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രയർക്കിസിനെതിരെ […]
മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്.
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ എന്തുകൊണ്ട് ലീഗ് നിയമസഭയിൽ ഉന്നയിക്കുന്നില്ലെന്ന് ആവർത്തിച്ച് ജലീൽ. പികെ കുഞ്ഞാലിക്കുട്ടിക്കും പികെ ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവും വെല്ലുവിളിയുമായി കെ.ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ജലീലിൻ്റെ വെല്ലുവിളി. മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമ സഭയിൽ ഉന്നയിക്കാൻ ആണ് ജലീലിൻ്റെ വെല്ലുവിളി. പി കെ ഫിറോസിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയപ്പെടുന്ന എല്ലാ രേഖകളും കൈപ്പറ്റി എനിക്കെതിരെ സ്പീക്കർക്ക് രേഖാമൂലം ആരോപണം എഴുതിനൽകി സഭയിൽ ഉന്നയിക്കാൻ അങ്ങ് തയ്യാറാകണമെന്ന് […]
മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകും.
വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആർഎസ്എസ് പഥ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനാകുക. തിരുവനന്തപുരം : സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആർഎസ്എസ് പഥ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനാകുക. സർവീസിൽ നിന്ന് വിരമിച്ച ശേഷം 2021-ൽ ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ്, സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയ പ്രവർത്തനമാണ് ലക്ഷ്യമെന്നും […]
മുക്കൂട്ടുതറ ഇടകടത്തി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം.
എരുമേലി : മുക്കൂട്ടുതറ ടൗണിൽ ശബരിമല തീർത്ഥാടകരും പ്രദേശ വാസികളും ഏറെ ആശ്രയിക്കുന്ന മുക്കൂട്ടുതറ ഇടകടത്തി കണമല റോഡിൽ എസ്എൻഡിപി യോഗം വക കോംപ്ലക്സിന് മുൻപിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമാകുന്നു . കാൽ നടയാത്രക്കാർക്കും സമീപത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പ്രദേശവാസികൾ നിവേദനം നൽകുകയും. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 22 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മതിയായ […]
