കേരളം കൊല്ലസംഘത്തിന്റെ കൈയ്യിൽ.

കേരളം കൊല്ലസംഘത്തിന്റെ കൈയ്യിൽ.

അരിക്കുളം : സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘം ഈ സംഘസത്തിനെതിരെ പ്രതികരിച്ചാൽ അക്രമിക്കാനുംഇല്ലാതാക്കാനുമുളള ശ്രമം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം UDF കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻ പിൽ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ന്റെ നഗരസഭാ കൗൺസിലർ പോലും സ്വർണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി. ശബരിമലയിലെ സ്വർണം കടത്തിയ പോറ്റിയെ പോറ്റിവളർത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല എന്നുള്ളത് അശങ്കാജനകമാണ്. അരിക്കുളം പഞ്ചായത്ത് ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുയാണെന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ സംസ്ഥാന സർക്കാറിന്റെ ഓഡിറ്റ് റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവും. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഒ കെ ചന്ദ്രൻ ചടങ്ങിൽ ആധ്യക്ഷ്യത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.
യുഡിഫ് ചെയർമാൻ സി രാമദാസ് സംസാരിച്ചു.

റിപ്പോട്ടർ Chandraniscra Karayad Villege News.

Leave a Reply

Your email address will not be published. Required fields are marked *

Back To Top