Category: Latest News

കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകാൻ നടപടി.

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനിൽക്കണം എന്നായിരുന്നു ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ  ആഡംബര കാർ വിട്ടുനൽകും. ബാങ്ക് ഗ്യാരന്റിയിലാണ് വിട്ടു നൽകുക. വിഷയത്തിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ  വിട്ടു നൽകണമെന്ന് […]

കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.

ഉണ്ണികൃഷ്ണൻ പോറ്റി. തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി 30 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, അറസ്റ്റ് റിപ്പോര്‍ട്ടിലെ കൂട്ടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയിൽ സ്മാർട്ട് […]

വീട് കൈമാറി.

അരിക്കുളം : ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നു കാരയാട് രണ്ടാം വാർഡിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ടി പി രാമകൃഷ്‌ണൻ നിർവ്വ്ഹിച്ചു.ചടങ്ങിൽ അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് സുഗുതൻ മാസ്റ്റർ അധ്യക്ഷനായി.അനിൽകുമാർ കോളിയോട്ട് സ്വാഗതംവും വി എം ഷാജി റിപ്പോർട്ടും അവതരിപ്പിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ നിഷ, പ്രകാശൻ (സ്റ്റാന്റിങ് കമ്മിറ്റി) മണി മാതൃഭൂമി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുബോധ്, സുകുമാരൻ , രാധാകൃഷ്ണൻചന്ദ്രൻ എന്നിവർ സംസാരിച്ചു. റിപ്പോട്ടർ : Chandran iscra karayad Villege […]

‘ഗണേശന്റെ തന്തയാണ് നടേശൻ’, സരിതയെ ഉപയോഗിച്ച് മന്ത്രിയായെന്ന് വെള്ളാപ്പള്ളി.

‘തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. ഡൂപ്ലിക്കേറ്റ് ഗണേശൻ; ട്രാൻസ്പോർട്ട് മന്ത്രി പാരലലായി ട്രാൻസ്പോർട്ട് നടത്താമോ’. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്‍റെ തന്തയാണ് നടേശൻ. […]

സമരം ചെയ്തത് വെറുതെയായില്ല; 58 പേരിൽ ഒരാളായി സന്ദീപ് വാര്യർ; കെ പി സി സിക്ക് വീണ്ടും ജംബോ കമ്മിറ്റി.

രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.രാജമോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സിപി മുഹമ്മദ്, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്. ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവിനെ മാറ്റി കെപിസിസി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം […]

ഡോക്ടറെ അക്രമിച്ച സംഭവത്തിൽ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ല.

ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. കോഴക്കോട് പനി ലക്ഷണങ്ങളെത്തുടർന്ന്മരിച്ച നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]

സമ്പത്തിൻ്റെ ചാക്രിക പ്രവാഹം എന്ന ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം.

തിരുവനന്തപുരം നോർത്ത് സബ് ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ കെ ലൈലാസ് അവതരിപ്പിച്ച ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായി. ‘സമ്പത്തിൻ്റെ ചാക്രിക പ്രവാഹം’ (Circular Flow of Income) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ലൈലാസ് തയ്യാറാക്കിയ പഠന സഹായിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിലെ സങ്കീർണ്ണമായ ഒരു ആശയം ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ഈ […]

വിഎസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു.

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു.വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു.സഹോദരൻമാർ നേരത്തെ മരിച്ചു.സംസ്കാരം വീട്ടു വളപ്പിൽ.ഭർത്താവ് പരേതനായ ഭാസ്കരൻ, മക്കൾ തങ്കമണി, പരേതയായ സുശീല.വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല.അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വി എസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു.വി എസിന്റെ മകൻ അരുൺകുമാർ ഫോണിലൂടെ വിവരങ്ങൾ പറയുമ്പോൾ വലിയ […]

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത.

സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം ഫരീദാബാദ് അതിരൂപത തള്ളി. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്‌തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് നടത്തുന്ന […]

വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍.

എരുമേലി : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച വിവാദത്തിൽ വിശ്വാസ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍ 2025 ഒക്ടോബർ 16 ന് അഞ്ച് മണിക്ക് എത്തും. തുടര്‍ന്ന് റ്റി ബി റോഡ് ജംഗഷനില്‍ നിന്നും ജാഥ സ്വീകരണം നല്‍കി എരുമേലി ടൗണില്‍ ചുറ്റി സമാപിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര, […]

Back To Top