Category: Latest News

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്.

മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് മാറിനൽകാൻ ഇടയാക്കിയത്.  തിരുവനന്തപുരം : പാക്കിങ്ങിലെ ഗുരുതരമായ പിഴവിനെ തുടർന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോ തെറാപ്പി ഗുളികകളാണ് തലച്ചോറിന് കാൻ‌സര്‍ ബാധിച്ച രോഗികൾക്ക് മാറി നൽകിയത്. മരുന്ന് കമ്പനിക്ക് പാക്കിങ്ങിൽ വന്ന പിഴവാണ് ഈ അപകടകരമായ സംഭവത്തിലേക്ക് നയിച്ചത്. ആകെ വിതരണത്തിനെത്തിയ 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയ ശേഷമാണ് അധികൃതർ ഈ പിഴവ് കണ്ടെത്തുന്നത്. എത്ര […]

മടവൂരിലെ കിഴക്കനേല ഏലായിൽ നെൽക്കൃഷി കാട്ടുപന്നി നശിപ്പിച്ചു.

മടവൂർ പഞ്ചായത്തിലെ കിഴക്കനേല ഏലായിൽ കൊയ്യാറായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.നേരത്തെ നോക്കെത്താത്ത ദൂരം വരെ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരമാണ് കിഴക്കനേല.പന്നിശല്യം രൂക്ഷമായതോടെ നെൽക്കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.നെല്ലിനു പുറമേ വാഴ, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങി ഒരു വിളയും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.അതിരൂക്ഷമായ പന്നി ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതികൾനൽകിയിട്ടും നട‌പടി എടുക്കാത്തതിൽ […]

ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യ യാത്ര ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തിൽ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര […]

15 വർഷത്തിലേറെ ജോലിചെയ്തവരെ ഫോൺകോളിൽ പുറത്താക്കി കെഎസ്ആർടിസി.

തിരുവനന്തപുരം : 15 വർഷത്തിലേറെയായി ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലിചെയ്ത 100 സ്ത്രീജീവനക്കാരെ ഫോൺകോൾ വഴി പുറത്താക്കി കെഎസ്ആർടിസി. 2007 മുതൽ വിവിധ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽനിന്ന്‌ ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരായവരാണ് പെരുവഴിയായത്.ഏറെയും നിർധനകുടുംബാംഗങ്ങളായ സ്ത്രീകളാണ്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശേഷി ഭൂരിഭാഗത്തിനുമില്ല. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായപരിധിയും കഴിഞ്ഞു. വിധവകളും രോഗികളും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവർ.190 താത്കാലിക ജീവനക്കാരുണ്ടായിരുന്നതിൽ 100 പേരെയാണ് ജൂലായ്‌മുതൽ മുന്നറിയിപ്പില്ലാതെ മാറ്റിനിർത്തിയത്. നാളെമുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഓഫീസ് മേധാവിമാർ […]

സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു, മൂന്നു വയസുകാരന് ദാരുണാന്ത്യം.

കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്‍റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്.മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു.സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോഘിച്ചു.റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു.

നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. തിരുവനന്തപുരം : കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ വന്ദേഭാരത് സംബന്ധിച്ച് റെയിൽവേയ്ക്ക് ഇതുവരെ ഔദ്യോഗിക […]

തിരുവനന്തപുരത്ത് ഡയാലിസ് ചികിത്സയിൽ ആയിരുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഡയാലിസ് ചികിത്സയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കരകുളം സ്വദേശി ജയന്തി യെ ഭർത്താവ് ഭാസുരേന്ദ്രൻ ഇലക്ട്രിക് വയർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 5 : 30നാണ് സംഭവം, ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ഭാസുരേന്ദ്രൻ താഴേക്ക് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ ഇദ്ദേഹത്തെ രക്ഷിക്കുകയും ഈ വിവരം ഭാര്യയെ അറിയിക്കുവാൻ വേണ്ടി മുറിയിൽ എത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതുമാണ് കണ്ടത്.

ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്. കൊച്ചി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങൾ തടയാൻ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ (KGMOA) ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് […]

റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കണം: രമേഷ് ചെന്നിത്തല.

വിലക്കയറ്റം അതിരൂക്ഷമായി കുതിച്ചുയരുമ്പോൾ 8 വർഷം മുൻപ് നൽകി വന്ന വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം എൽ എ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് അഡ്വ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി വി ഇബ്രാഹീം, കെ പി എ മജീദ്, അൻവർ സാദത്ത്, മോൻ ജോസഫ്, […]

Back To Top