ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്സിംഗ് റോഡിൽ
തിരുവനന്തപുരം: നഗരമദ്ധ്യത്തിലിറങ്ങിയ കാട്ടുപന്നിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. അഞ്ചുദിവസം മുൻപ് രാത്രിയിൽ പേട്ട ഭഗത് സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള കാക്കോട് ലെയ്നിൽ കണ്ട കാട്ടുപന്നിയെ പിടികൂടാനാണ് അന്വേഷണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് കൗൺസിലർ എസ്.പി.ദീപക്കിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി.അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു വാർഡ് കൗൺസിലറെ വിവരമറിയിച്ചിരുന്നു. കാക്കോട് ലെയിനിലെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലാണ് അഞ്ചുദിവസം മുൻപ് പുലർച്ചെ 1ന് കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കണ്ണമ്മൂല ഭാഗത്ത് മാസങ്ങൾക്കു മുൻപ് […]
തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച കൊടിക്കൂറ ഘോഷയാത്രക്ക് റെയിൽവേ ക്രോസ് ജംഗ്ഷനിൽ ക്ഷേത്രഉപദേശകസമിതി സ്വീകരണം നൽകി, ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.തൃക്കൊടിയേറ്റ് നടന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആറോട്ടോടെ 17ന് സമാപിക്കും. എം.എൽ.എമാരായ എം.വിൻസെന്റ്, ഐ.ബി.സതീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല, ജില്ലാ പഞ്ചായത്ത് അംഗം […]
പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23ൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. https://cmprathibhapuraskaram.kerala.gov.in വഴി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308, ഇമെയിൽ: dcecmscholarship@gmail.com .
ആറ്റുകാൽ പൊങ്കാല മഹോത്സവം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30ന്.മാർച്ച് 1ന് രാവിലെ 7നാണ് പള്ളിയുണർത്തൽ.രാത്രി 1നാണ് നട അടയ്ക്കുന്നത്.പൊങ്കാല തലേന്നായ […]
യുവതിക്ക് ദുരനുഭവം
തിരുവനന്തപുരം : മസാജിംഗ് ജോലിക്ക് ഇന്റർവ്യൂവിനെന്ന പേരിൽ വിളിച്ചുവരുത്തിയ 23കാരിയെ സ്ഥാപന ഉടമ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സെക്രട്ടേറിയറ്റിന് എതിർവശത്തെ സ്പാ കേന്ദ്രം മേയർ വി.വി. രാജേഷ് ഇടപെട്ട് അടച്ചുപൂട്ടിച്ചു. പൊലീസിന്റെ സഹായത്തോടെ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ‘സ്പർശൻ വെൽനസ് സ്പാ പ്രീമിയം’ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. സെക്രട്ടേറിയറ്റിന് എതിർവശത്തെ ക്യാപിറ്റൽ ടവറിൽ സ്പാ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഭാഗത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. തനിക്കുണ്ടായ ദുരനുഭവം […]
ജലവിതരണം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലുണ്ടായ പൊട്ടൽ പൂർണമായും പരിഹരിച്ചു. ഇന്നലെ വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലായി. ഉയർന്ന പ്രദേശങ്ങളിലേക്ക് ഇന്ന് വൈകിട്ടോടെ കുടിവെള്ളമെത്തി തുടങ്ങും. ഇതോടെ വെള്ളയമ്പലം മുതൽ അമ്പലമുക്ക് വരെയുള്ള നഗരപ്രദേശങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്. ഭൂമിക്കടിയിൽ മൂന്ന് മീറ്റർ താഴ്ചയിലുണ്ടായിരുന്ന 400 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയിരുന്നത്. പൈപ്പിലൂടെയുള്ള ജലം സമീപത്തെ ഓടയിലേക്ക് നേരിട്ട് ഒഴുകുകയായിരുന്നു. ഇതേത്തുടർന്ന് ലൈനിലെ ജലമർദ്ദം കുറയുകയും […]
കലിപ്പ് മാറാതെ ശ്രീലേഖ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ ശ്രീലേഖ ഇല്ലെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30നുള്ള കേരള എക്സ്പ്രസ് ട്രെയിനിലാണ് മേയർ വി വി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് പുറപ്പെടുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അദ്ധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. എംആർ ഗോപനും ശ്രീലേഖയും സംഘത്തിൽ ഇല്ലെന്നാണ് വിവരം. ഇരുവരുടെയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ വിമാനമാർഗം […]
ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍
ചെന്നൈ : ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് യുവനടി ചെന്നൈയില്‍ എത്തിയത്. ടി നഗറിലെ പ്രമുഖ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റര്‍കോം തകരാറിലായി. ഉടന്‍ തന്നെ റിസപ്ഷനില്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് […]
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി
2026 ഫെബ്രുവരി 09, തിരുവനന്തപുരം സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പ്രഖ്യാപിക്കുകയാണ്.കേരള അക്കാദമി ഫോർ സ്കിൽസ്എക്സലൻസിനെ (കെയ്സ്) സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകളാണ് പ്രഖ്യാപിക്കുന്നത്. ഭരണപരമായ പരിഷ്കാരങ്ങളും ആസൂത്രണവും · സ്കിൽ സെക്രട്ടറിയേറ്റ്: കെയ്സിനെ ഒരു ഏകജാലക സംവിധാനമായി മാറ്റുന്നതിനായി ഗവേണൻസ് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഫ്രെയിംവർക്ക്’ രൂപീകരിച്ചു.· വികേന്ദ്രീകൃത മാതൃക: രാജ്യത്താദ്യമായി ജനകീയ […]
23 കാരിയുടെ പരാതി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് സമീപത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ. ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞതെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്നും മേയർ വിവി രാജേഷ് പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗമാണ് ഉദ്യോഗസ്ഥർ പൂട്ടിയത്. വലിയ നിയമലംഘനമാണ് […]
