ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബൂത്ത് പ്രസിഡന്റ് നിരണത്ത് സി ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് വല്ലത്തിനെ ഫോണിൽ വിളിച്ച് ഇത് അവസാനത്തെ വിളിയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഫോൺ സ്വിച്ച്ഓഫ് ആക്കി. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം വാർഡ് പ്രസിഡന്റിനെ അറിയിക്കുകയുമായിരുന്നു. വാർഡ് പ്രസിഡന്റ് വീട്ടിലെത്തിയപ്പോഴേക്കും വീട്ടുകാരാർ സമയോചിതമായി ഇടപെട്ട് ജയപ്രദീപിനെ ജീവനൊടുക്കാനുള്ള ശ്രമത്തിൽ […]
രാഷ്ട്രീയം കളിക്കരുത് കോടതി
തിരുവനന്തപുരം : കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ രക്ഷയ്ക്ക് ഹൈക്കോടതിയെത്തി. സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ‘കുട്ടി’ സ്ഥാനാർത്ഥി പുറത്തായത് വലിയ വാർത്തയായിരുന്നു. വൈഷ്ണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അല്പം മുമ്പ് ഗൗരവകരമായ പരാമർശങ്ങളുമായി സിംഗിൾ ബഞ്ച് രംഗത്തു വന്നു. വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുടെ അവകാശം കേവലം സാങ്കേതികം പറഞ്ഞ് തള്ളരുതെന്നും ജസ്റ്റിസ് കുഞ്ഞു കൃഷ്ണൻ നിർദ്ദേശിച്ചു. കളക്ടർക്കാണ് കോടതി നിർദ്ദേശം നൽകിയത്. […]
ചെർപ്പുളശേരി എസ്എച്ച്ഒ ജീവനൊടുക്കി
പാലക്കാട് : ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിനെയാണ് (52) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടി ആറ് മാസം മുൻപാണ് ബിനു തോമസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.
ലഗേജ് എടുക്കാൻ സഹായിക്കും പിന്നെ തട്ടിപ്പ്
കോഴിക്കോട്: ട്രയിനുകളിൽ മോഷണം നടത്തുന്ന ഹരിയാനക്കാരുടെ ഗ്രൂപ്പുകൾ കേരളത്തിലും സജീവമാകുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്വദേശികളായ ദമ്പതിമാരിൽ നിന്ന് അരക്കോടിയ്ക്ക് മുകളിൽ വില മതിക്കുന്ന ആഭരണ ങ്ങൾ തട്ടിയെടുത്തതായാണ് പരാതി. എസി കോച്ചുകളിലടക്കം ജാഗ്രത വേണമെന്നാണ് അറിയിപ്പ്.
ശബരിമല കാനന പാതകൾ ഇന്നു തുറക്കും
ശബരിമല : എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്. കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണ് ഇപ്പോൾ കടത്തിവിടുക. അയ്യപ്പ സന്നിധിയിൽ മണ്ഡലകാലത്തെ പൂജകൾക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഇന്ന് തുടക്കമാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പുലർച്ചെ 3 : 20ന് മഹാഗണപതി ഹോമം […]
വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ.
ചെങ്ങന്നൂർ : മണിക്കൂറുകൾ നടപ്പന്തലിൽ നിന്ന ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ദർശനപുണ്യം. പുലർച്ചെ മൂന്നിന് നടതുറന്നത് മുതൽ സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹമാണ്.ഭക്തരുടെ ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് തിരുനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. മണ്ഡല കാലത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് നട തുറന്നത് മുതൽ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച നട അടയ്ക്കുന്നത് വരെ മുപ്പതിനായിരത്തിൽപ്പരം ഭക്തരാണ് അയ്യനെ […]
വിദ്യാസ മുന്നതി അപേക്ഷ തീയതി നീട്ടി
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന “വിദ്യാസമുന്നതി” മെരിറ്റ് സ്കോളർഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 19 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കാം. റിപ്പോർട്ട് : Chandran Iscra Karayad വില്ലേജ് ന്യൂസ്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം
ശബരിമല നട നാളെ തുറക്കും. തിരു: ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റായി കെ.ജയകുമാർ ഐഎഎസും മെമ്പറായി സി പി എ നേതാവും മുൻമന്ത്രിയുമായ രാജുവും അധികാരമേറ്റു.മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേല്‍ശാന്തിയായിഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും.മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂർത്തിയായി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡില്‍ തീർഥാടകർക്ക് വിശ്രമിക്കാൻ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ […]
കോർപ്പറേഷൻ തിരഞ്ഞെടുപ്പ്
മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. തിരുവനന്തപുരം : മുട്ടടയിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ച വൈഷ്‌ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തു. സിപിഎം നൽകിയ പരാതി ശരിവെച്ചാണ് കമ്മിഷൻ്റെ നടപടി. അന്തിമ വോട്ടർ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്‌ണ സുരേഷിൻ്റെ പേരില്ല. വൈഷ്‌ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. വൈഷ്‌ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് […]
തദ്ദേശ തിരഞ്ഞെടുപ്പ്
ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക’ എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ […]
