Category: Latest News

101 വീടുകളിൽ മുഹമ്മ പോലീസ് എത്തി; കയ്യിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായി

മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത് ഒന്നും രണ്ടുമല്ല, 101 വീടുകളുടെ മുറ്റത്ത് പോലീസ് എത്തി. പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ സന്ദർശനം ആ നാട്ടുകാർക്കുള്ള ഓണസമ്മാനമാണ്. 14 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായാണ് മുഹമ്മ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയുള്ള പ്രദേശങ്ങളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് മുഹമ്മ സ്റ്റേഷനിലെ ജനമൈത്രി പോലീസ് വിഭാഗം ഓണകിറ്റുകൾ കൈമാറിയത്. കഴിഞ്ഞ വർഷവും […]

‘ബീഡി ആരോഗ്യത്തിന് ഹാനികരം;’ വിവാദ പോസ്റ്റിൽ വിടി ബൽറാം പുറത്ത്; KPCC ഡിജിറ്റൽ മീഡിയ സെൽ അഴിച്ചുപണിയും

പോസ്റ്റ് തൻ്റെ അറിവോടെയല്ല വന്നതെന്ന് വി.ടി. ബൽറാം പറ‍ഞ്ഞെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു കോഴിക്കോട്: ബിഹാറുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിൻ്റെ ചുമതലയിൽ നിന്ന് വി.ടി. ബൽറാം ഒഴിഞ്ഞു. സ്ഥാനമൊഴിയാനുള്ള തൻ്റെ തീരുമാനം നേരത്തെ തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിച്ചിരുന്നതായി ബൽറാം പറഞ്ഞു. ജിഎസ്ടി വിഷയത്തിൽ ‘ബീഡി’യെയും ‘ബിഹാറി’നെയും താരതമ്യം ചെയ്തുകൊണ്ടുള്ള ‘കോൺഗ്രസ് കേരള’യുടെ എക്സ് പോസ്റ്റ് ആണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധിയുടെ ‘വോട്ട് […]

കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ

നാല് പൊലീസുകാർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട് തൃശൂർ : കുന്നംകുളം കസ്റ്റഡി മർദനക്കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നുഹ്മാൻ, സിവിൽ പോലീസ് ഓഫീസർമാരായ ശശിധരൻ, കെ.ജെ. സജീവൻ, എസ്. സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായ പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എല്ലാ രേഖകളും ഹാജരാക്കാൻ […]

രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി തിരിച്ചെത്തിയ മലയാളികൾ

  ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത് കൊച്ചി: ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങി പോയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്. സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബി ജെ പി സംസ്ഥാന വൈസ് […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചത് വയനാട് ബത്തേരി സ്വദേശി

ഇദ്ദേഹത്തിന് മറ്റു സാരമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു അമീബിക് മസ്തിഷ്ക ജ്വരം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇദ്ദേഹത്തിന് മറ്റു സാരമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 31 ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് […]

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ […]

ബ്ലോക്ക് ബസ്റ്ററായി വിദേശി! ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം

ഉത്രാടദിനത്തില്‍ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയിലാണ് തിരുവനന്തപുരം: ഓണം സീസണിൽ ബിവറേജസ് കോർപ്പറേഷനിൽ റെക്കോർഡ് മദ്യവിൽപന. ഓണക്കാലത്തെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ വർഷം ഇത് 126 […]

‘വർ​ഗീയ പരാമർശം ഒഴിവാക്കണം; സമൂഹത്തെ വർ​ഗീയമായി വേർതിരിക്കാൻ നോക്കരുത്’: മന്ത്രി കെ. കൃഷ്ണൻകുട്ടി

ശ്രീ നാരായണ​ ​ഗുരു പറഞ്ഞത് എല്ലാ ജനവിഭാ​ഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: വർ​ഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വർ​ഗീയമായി സമൂഹത്തെ വേർതിരിക്കാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ നാരായണ​ ​ഗുരു പറഞ്ഞത് എല്ലാ ജനവിഭാ​ഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ടെന്നും മന്ത്രി […]

‘ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കി’; UDF കാലത്തെ അനുഭവവുമായി SFI മുൻ നേതാവ്

തന്റെ കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്‌തെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിക്കുന്നു തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിന് മർദ്ദനമേറ്റതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ, പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ സൈബർ ഇടങ്ങളിൽ ചർച്ചയായി. ഇപ്പോഴിതാ, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണു ശ്രദ്ധനേടുന്നത്. മുൻ യു.ഡി.എഫ്. ഭരണകാലത്ത് അന്നത്തെ കോന്നി […]

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും! വി ഡി സതീശൻ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലെന്ന് വെള്ളാപ്പള്ളി

ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളി ആലപ്പുഴ: ആഗോള അയ്യപ്പ സംഗമം ഒരു അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പന്റെ ശക്തി രാജ്യത്തുടനീളമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ സംഘടിപ്പിച്ച് നടത്തുന്ന ഈ സംഗമം വലിയൊരു അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വികസനം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നും, ഇതിനോട് സഹകരിക്കാത്തവർ ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി തിരഞ്ഞെടുപ്പിന് […]

Back To Top