Category: Latest News

വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ.

ചെങ്ങന്നൂർ : മണിക്കൂറുകൾ നടപ്പന്തലിൽ നിന്ന ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ദർശനപുണ്യം. പുലർച്ചെ മൂന്നിന് നടതുറന്നത് മുതൽ സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹമാണ്.ഭക്തരുടെ ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് തിരുനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. മണ്ഡല കാലത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് നട തുറന്നത് മുതൽ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച നട അടയ്ക്കുന്നത് വരെ മുപ്പതിനായിരത്തിൽപ്പരം ഭക്തരാണ് അയ്യനെ […]

വിദ്യാസ മുന്നതി അപേക്ഷ തീയതി നീട്ടി

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന “വിദ്യാസമുന്നതി” മെരിറ്റ് സ്കോളർഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 19 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കാം. റിപ്പോർട്ട്‌ : Chandran Iscra Karayad വില്ലേജ് ന്യൂസ്‌.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം

ശബരിമല നട നാളെ തുറക്കും. തിരു: ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റായി കെ.ജയകുമാർ ഐഎഎസും മെമ്പറായി സി പി എ നേതാവും മുൻമന്ത്രിയുമായ രാജുവും അധികാരമേറ്റു.മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേല്‍ശാന്തിയായിഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും.മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂർത്തിയായി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡില്‍ തീർഥാടകർക്ക്‌ വിശ്രമിക്കാൻ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ […]

കോർപ്പറേഷൻ തിരഞ്ഞെടുപ്പ്

മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. തിരുവനന്തപുരം : മുട്ടടയിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ച വൈഷ്‌ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തു. സിപിഎം നൽകിയ പരാതി ശരിവെച്ചാണ് കമ്മിഷൻ്റെ നടപടി. അന്തിമ വോട്ടർ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്‌ണ സുരേഷിൻ്റെ പേരില്ല. വൈഷ്‌ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്. വൈഷ്‌ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് […]

തദ്ദേശ തിരഞ്ഞെടുപ്പ്

ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക’ എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ […]

ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി.അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് ‍ നേരിട്ടത്.കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. വോട്ടു ചോരിയും മറ്റ് ആരോപണങ്ങളും കോൺഗ്രസിനെ രക്ഷിച്ചില്ല.എൻ ഡി എ – 202ഇന്ത്യ – 34മറ്റുള്ളവർ – 5 ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റിൽ ലീഡ് ചെയ്തെങ്കിലും കേവലം ഒന്നിൽ ഒതുങ്ങി.കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാനായില്ല. ഇടതുപാര്‍ട്ടികളിൽ സി പി എം (എം എൽ )രണ്ട് സീറ്റും സിപിഎം ഒരു സീറ്റും നേടി.2020 ലെ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ […]

സത്യാഗ്രഹ സമരം

തിരുവനന്തപുരം : ബിർസ മുണ്ടെ ജയന്തി ദിനത്തിൽ ആദിവാസി ഐക്യവേദി സംസ്ഥാന കമ്മറ്റിയും ഫെസ്റ്റോയും ചേർന്ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ഇന്ന് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരത്തിന് ചിത്ര നിലമ്പൂർ നേതൃത്വം നൽകുന്നു. പട്ടികജാതി വിഭാഗങ്ങളോടുള്ള അനീതിയ്ക്കും വിവേചന ത്തിനുമെതിരെ ഉയരുന്ന ഈ പ്രതിഷേധ സംഗമത്തിൽ നിരവധി പേർ ഒത്തു ചേരും ഡോ A സനിൽകുമാർ വില്ലേജ് ന്യൂസ്.

സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവാക്കാവുന്ന തുക

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവ് നിരീക്ഷകരുണ്ടാവും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി […]

വേസ്റ്റ് മണ്ണ്

ഗ്രീൻ മൂവ് മെന്റ് പ്രതിഷേധിച്ചു വാഴ ത്തുരുത്തി വാഴ തുരുത്തിയിൽ കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സ്ഥലത്ത് വേസ്റ്റ് മണ്ണ് നിക്ഷേപിച്ചതിൽ പ്രതിഷേധം. ഇന്നലെ യാണ് സംഭവം. ഗ്രീൻമൂവന്റ് പ്രവർത്തകർ സംഭവസ്ഥലത്തെ ത്തി സ്ഥല ഉടമയുമായി സംസാരിച്ചു, സ്ഥലമുടമയ്ക്ക് ഇതിൽ പങ്കില്ലെന്നും സമീപത്തെ ഡാൽമിയ സിമന്റിന്റെ മാനേജർ ആണ് ഇതിനു പിന്നിൽ എന്നുമാണ്. ഇന്ന് രാവിലെ മണ്ണ് അവിടെ നിന്നും മാറ്റാം എന്നു അറിയിച്ചിട്ടുമുണ്ട്. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്‌ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

ജി എസ് ടി വർദ്ധന പ്രതിഷേധ ധർണ്ണ

തിരുവനന്തപുരം : പേപ്പർ ഉൽപ്പന്നങ്ങളിൽ ഉണ്ടായ ജിഎസ്ടി വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്റർനെറ്റ് ഫോട്ടോ സ്റ്റാറ്റ് ഡിടിപി വർക്കേഴ്സ് & ഓണേഴ്സ് സെൻട്രൽ ജി എസ് ടി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മുൻ എം പി എ സമ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സെൽമാ ബായി അധ്യക്ഷയായി. അഷ്റഫ് പെരുമ്പാവൂർ, കെ എം അലവി, ജയകുമാർ ഇടുക്കി യാസർ അറഫാത്ത്അനീഷ് അരീക്കോട്, സലിം, സജിമോൻ തിരുവനന്തപുരം, രാജൻ പൈക്കാട്ട്,സുരേഷ് കുമാർ വിവിധ ജില്ലാ സെക്രട്ടറിമാർ എന്നിവർ […]

Back To Top