തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു…
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു. 2007 വരെ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച അദ്ദേഹം തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പുമാണ്. ഭൗതിക ദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും.
മുത്തങ്ങ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും പഴി എനിക്കു മാത്രം എ.കെ ആന്റണി.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ പോലീസ് നടപടിയിലും തന്നെ മാത്രം പഴിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്നു തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീതിനു ശേഷമാണ് അവിടെ നടപടിയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. 1995-ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായത് ഹൈക്കോടതിയുടെ കർശന […]
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭൂഗർഭ റെയിൽ പാതയുടെ നിർമാണം ഉടൻ ടെൻഡർ ക്ഷണിക്കും.
കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വൻ സാധ്യതകളാണ് തുറന്നുനൽകുന്നത്. ചരക്കുനീക്കം വേഗത്തിലാക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടിരുന്നു. വിഴിഞ്ഞം തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമാണം വൈകാതെ പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ചരക്കുനീക്കം ശക്തമാക്കുന്നതിനായി റോഡുകൾക്കൊപ്പം ഭൂഗർഭ റെയിൽ പാത നിർമിക്കുന്ന കാര്യത്തിലും അതിവേഗത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. തുറമുഖത്ത് നിന്നും കണ്ടെയ്നറുകൾ ട്രെയിൻ മാർഗം അതിവേഗം പുറത്ത് എത്തിക്കുകയാണ് റെയിൽ പാതയുടെ ലക്ഷ്യം. വിഴിഞ്ഞം – ബാലരാമപുരം റോഡിനു സമാന്തരമായാണ് റെയിൽ പാത […]
പെൻസിൽവാനിയയിൽ വെടിവെപ്പ് മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു ഏറ്റുമുട്ടലിൽ അക്രമിയെ വധിച്ചു.
യുഎസിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെന്ന് സംശയിക്കപ്പെടുന്നയാൾ കൊല്ലപ്പെട്ടു.ഗുരുതരാവസ്ഥയിലുള്ള രണ്ട് പേർ ചികിത്സിയിൽ തുടരുകയാണെന്ന് യോർക്ക് ആശുപത്രി അറിയിച്ചു. തെക്കൻ പെൻസിൽവാനിയയിൽ ബുധനാഴ്ചയാണ് വെടിവെപ്പ് ഉണ്ടായത്. മേരിലാൻഡ് ലൈനിന് അടുത്ത് ഫിലാഡൽഫിയയ്ക്ക് പടിഞ്ഞാറ് 115 മൈൽ (185 കിലോമീറ്റർ) അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പ് പ്രദേശത്താണ് വെടിവെപ്പ് ഉണ്ടായതെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് കമ്മീഷണർ ക്രിസ്റ്റഫർ പാരീസ് പറഞ്ഞു. പോലീസിൻ്റെ വെടിയേറ്റാണ് അക്രമി […]
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം എന്തൊക്കെ ശ്രദ്ധിക്കണം നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുകളിൽ സമ്പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ . ഹരിതചട്ടം പാലിച്ചും പരിസ്ഥിതി സൗഹൃദമായും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്‌ളീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ […]
ഇൻഫോപാർക്ക് മൂന്നാം ഘട്ടം വരുന്നു ഉയരുക എ ഐ നിയന്ത്രിത ടൗൺഷിപ്പ്
ഇൻഫോപാർക്ക് മൂന്നാംഘട്ടം നടപ്പാക്കുന്നതിന് അനുമതി നൽകി സർക്കാരിൻ്റെ ഉത്തരവ്. കേരളത്തിൻ്റെ വികസനഗാഥയിൽ തിളക്കമേറിയ മറ്റൊരു അധ്യായം കൂട്ടിച്ചേർത്തുകൊണ്ട് കൊച്ചിയിലെ ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടം യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുംകാലത്തിൻ്റെ ആവശ്യതകൾ മുന്നിൽ കണ്ടുകൊണ്ട് എഐ സാങ്കേതിക വിദ്യ നിയന്ത്രിത ടൗൺഷിപ്പാണ് ഇൻഫോപാർക്കിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 300 ഏക്കർ വിസ്തൃതിയിൽ 20 മില്യൺ സ്‌ക്വയർ ഫീറ്റ് ഐടി സ്പെയ്‌സോടെ നിലവിൽ വരുന്ന ഫേസ് 3 ടൗൺഷിപ്പിൽ താമസ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ […]
മോദി 92 വിദേശ യാത്രകൾ 78 രാജ്യങ്ങൾ അന്താരാഷ്ട്ര പുരസ്കാരങ്ങൾ 29
75ൻ്റെ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . 2014ൽ ഗുജറാത്തിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നുവന്ന നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ആഗോള രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. അധികാരത്തിൽ ഒരു പതിറ്റാണ്ട് പിന്നിട്ട മോദി ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിത്വം. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം മോദി. മോദിയുടെ മൂന്നാമൂഴം പൂർത്തിയാകുന്ന 2029 ഓടെ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാകും മോദി. മോദി ഭരണം 11 വർഷം പിന്നിടുമ്പോൾ ഇതുവരെ […]
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്.
കേസിന് പോകാതിരുന്നാൽ എന്തു ചെയ്യാനും തയ്യാറാണെന്ന് സെക്ഷൻ ഓഫീസർ പറയുന്നത് ശബ്ദരേഖയിലുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽവെച്ച് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നത്. തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് രതീഷ് കുമാർ ശബ്ദരേഖയിൽ പറയുന്നത്. […]
‘അന്നം പുണ്യം’ മുടങ്ങാതെ അഞ്ചാം വർഷം!
വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നീ നേതാക്കളുടെ സ്മരണയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഈ അന്നം പുണ്യം പദ്ധതി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. കെ പി സി സി വിചാർ വിഭാഗാണ് “അന്നം പുണ്യം” പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് എം.സി സെൽവരാജിന്റെമകൻ്റെ വിവാഹത്തിൻ്റെ സന്തോഷ സൂചകമായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം.ഭക്ഷണമെത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..9446355660വിനോദ് സെൻ
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ.
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. പേരൂര്‍ക്കട മാനസിരാഗ്യേകേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മര്‍ദനമേറ്റത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ ഈ മാസം 12ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. 13ന് […]
