റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കണം: രമേഷ് ചെന്നിത്തല.

റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കണം: രമേഷ് ചെന്നിത്തല.

വിലക്കയറ്റം അതിരൂക്ഷമായി കുതിച്ചുയരുമ്പോൾ 8 വർഷം മുൻപ് നൽകി വന്ന വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം എൽ എ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് അഡ്വ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി വി ഇബ്രാഹീം, കെ പി എ മജീദ്, അൻവർ സാദത്ത്, മോൻ ജോസഫ്, പി അബ്ദുൽ ഹമീദ് മാസ്റ്റർ, കുറുക്കോളി മൊയ്തീൻ, എൻ എ നെല്ലികുന്ന്, അഡ്വ യു എ ലത്തീഫ്, പി ഉബൈദുല്ല, സംഘടനാ നേതാക്കളായ ടി മുഹമ്മദാലി, സി മോഹനൻ പിള്ള, നാലകത്ത് മുഹമ്മദാലി ഹാജി, സെബാസ്റ്റ്യൻ ചുണ്ടൽ, അഡ്വ ജോൺസൺ വിളവിനാൽ, ബി ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, കെ ബി ബിജു, മുട്ടത്തറ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

കമ്മീഷണർ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം മുൻ മന്ത്രി വി.എസ്. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പവിത്രൻ തലശ്ശേരി, പി കെ അബ്ദുറഹ്മാൻ, പവിത്രൻ കൊയിലാണ്ടി, ഇസഹാക്ക് വൈപ്പിൻ, ഷാജി യവനാർകുളം, ഇ ശ്രീജൻ, ജയകൃഷ്ണൻ കിഴക്കേടത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top