പോങ്ങനാട്ട്‌ വോളിബോൾ കോർട്ടിന്റെ നിർമാണോദ്ഘാടനം നടത്തി.

പോങ്ങനാട്ട്‌ വോളിബോൾ കോർട്ടിന്റെ നിർമാണോദ്ഘാടനം നടത്തി.

കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 25 ലക്ഷം ചെലവിട്ട് കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട്ട്‌ പൊതുകളിസ്ഥലത്ത് നിർമിക്കുന്ന വോളിബോൾ കോർട്ടിന്റെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി.പി.മുരളി നിർവഹിച്ചു.
കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷനായി.
ബ്ലോക്ക് ഡിവിഷൻ അംഗം ബൻഷാ ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ജയകാന്ത്, കൊട്ടറ മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top