ഡോക്ടറെ ആക്രമിച്ചു; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.

ഡോക്ടറെ ആക്രമിച്ചു; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.

താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.
അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി.
പ്രതിഷേധം തുടങ്ങുകയാണെന്നും KGMOA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്.
മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.
ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
കുട്ടിക്ക് നീതിലഭിച്ചില്ലെന്ന് പിതാവ്.
സനൂപിന്റെ ഒന്‍പതു വയസുകാരി മകള്‍ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് ഓഗസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top