പെണ്‍സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് പിതാവ്.

പെണ്‍സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് പിതാവ്.

എറണാകുളം കോതമംഗലത്ത് 17കാരന് ക്രൂരമർദനം. പെൺസുഹൃത്തിന്‍റെ പിതാവും സുഹൃത്തുക്കളുമാണ് വിദ്യാര്‍ഥിയെ മർദിച്ചത്.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും 17 കാരനെ രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്ന്.
കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ കൂട്ടുകാരുടെ വാടകവീട്ടിൽഎത്തിച്ചാണ് മർദിച്ചത്.
മുഖത്തും തലയ്ക്കുമടക്കം മര്‍ദനമേറ്റിട്ടുണ്ട്. രോഗബാധിതയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി പതിനേഴുകാരനുമായി ചാറ്റ് ചെയ്യുന്നത് പിതാവിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങി സുഹൃത്തിന് മെസേജ് അയച്ചു തുടങ്ങി.
ചാറ്റിലൂടെയാണ് പയ്യനെ വീടിന് പുറത്തിറക്കിയത്.
ശേഷം പുറത്ത് കാത്തുനിന്ന പിതാവും സംഘവും അവനെ വാഹനത്തില്‍ കയറ്റി പിതാവിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
ശേഷം പുലര്‍ച്ചയോടെ കുട്ടിയെ വീടിനരികില്‍ കൊണ്ടുവന്ന് തള്ളി.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top