സാമൂഹ്യനീതി വകുപ്പ്
സവിശേഷ ഭിന്നശേഷി കാർണിവലിന് 19 ന് തുടക്കമാവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ […]
റോഡിൽ മാലിന്യം തള്ളൽ പതിവായി
പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ – കാട്ടിലക്കുഴി വനാന്തര റോഡുവക്കിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതുമൂലം പന്നികളും തെരുവു നായ്ക്കളും പെരുകി വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇറച്ചിവെട്ട് മാലിന്യം അടക്കം തള്ളുന്നത് മൂലമാണ് തെരുവ് നായ്ക്കളും മറ്റും എത്തുന്നത്. കവറുകളിലാക്കി മാലിന്യങ്ങൾ തള്ളുന്നതിനു പുറമേ ചത്തകോഴികളെ വരെ വലിച്ചെറിയുന്നു. യാത്രസൗകര്യം കുറഞ്ഞ ആദിവാസി മേഖലകളിലേക്ക് പോകുന്ന റോഡിൽ പകൽ തെരുവുനായ്ക്കളുടെയും രാത്രി പന്നികളുടെയും ശല്യമാണ്. മാലിന്യം തള്ളുന്നത് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ […]
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ചിന്നംകുളം
പാറശാല : പാറശാല ടൗൺ വാർഡിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ചിന്നംകുളം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. പാറശാല ടൗണിൽ നിന്നും പാറശാല റയിൽവേ സ്റ്റേഷനിലേക്ക് എത്താനുള്ള എളുപ്പവഴിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. പാറശാല പോസ്റ്റോഫീസ് ജംഗ്‌ഷനിൽ നിന്ന് വെറും 100 മീറ്റർ അകലെയാണ് ഈ കുളം. രാത്രിയിൽ കുളവും പരിസരവും മദ്യപാനികളുടെയും ലഹരിവിതരണ മാഫിയാ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നതാണ് ജനങ്ങൾ നേരിടുന്ന പുതിയ ഭീഷണി. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ഫ്ലെക്സ് ബോർഡ് കെട്ടിടത്തിനു മുന്നിൽ
പാറശാല : ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും വിശ്രമിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പ് നിർദ്ദേശിച്ച പ്രകാരം ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച കൊല്ലയിൽ പഞ്ചായത്തിന്റെ ‘വഴിയിടം’ ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷവും നോക്കുകുത്തിയായി തുടരുന്നു. കരമന – കളിയിക്കാവിള പാതയിൽ കൊറ്റാമത്ത് കൊല്ലയിൽ പഞ്ചായത്ത് 2023–24 ലെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് ആർക്കും പ്രയോജനമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്. ഇതു വഴിയുളള വിനോദ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി താഴത്തെ നിലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികളും […]
നെയ്യാറ്റിൻകരയിൽ അന്നം പുണ്യം
നെയ്യാറ്റിൻകര : കെ പി സി സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘അന്നം പുണ്യം” പരിപാടി മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നിവരുടെ ഓർമ്മക്കായാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും കെ പി സി സി വിചാർ വിഭാഗ് ഭക്ഷണം വിതരണം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തുടച്ചയായി ഇവർ ഭക്ഷണം […]
മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന പറന്നുയരാം കരുത്തോടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രശസ്ത നടി മഞ്ജു വാര്യർ ക്യാമ്പയിൻ അംബാസിഡർ ആകുന്ന പരിപാടിയിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കും ഉദ്ഘാടന പരിപാടിക്ക് ശേഷം ശ്രീമതി ഭാഗ്യലക്ഷ്മി മോഡറേറ്ററായിനമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി
ഭക്തന് കാറിടിച്ച് ഗുരുതര പരിക്ക്
ബാലരാമപുരം : പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖിദേവിദാസ (ചിന്മയ ചൈതന്യപ്രഭു 76) നാണ് പരിക്കേറ്റത്. മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങിയ ചാല സ്വദേശി സുരേഷ് കുമാറിന്റെ (65) കാർ നിയന്ത്രണം തെറ്റി, റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ഇസ്കോൺ ഭക്തനായ അക്ഷയുടെ (26) കാലിനും പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രംഗസഖിദേവിദാസനെ മെഡിക്കൽ […]
രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി […]
ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. 43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പഠനാവശ്യത്തിനായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കോളജിലെ എംബിഎ വിദ്യാര്‍ഥികള്‍. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
അച്ഛനും ആറ് വയസ്സുള്ള മകളും മരിച്ച നിലയിൽ
കൊച്ചി എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ, മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. വാസുകിയ്ക്ക് വിഷം നൽകി പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
