വിഷൻ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ വിഷൻ പദ്ധതി 2025-26 അക്കാദമിക വർഷം രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താംക്ലാസ് യഥാക്രമം A2, A ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്. ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2737238, 2737239.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top