ഐ & പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

സമൃദ്ധി കേരളം വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി കേരളം വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വിപുലീകരണത്തിനായി പരമാവധി തുക 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) സബ്സിഡി ലഭ്യമാണ്. അല്ലെങ്കില്‍ മൂന്ന് ശതമാനം പലിശക്ക് വായ്പ ലഭിക്കും. വായ്പക്ക് ജാമ്യം ആവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപെടുക (മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍- 0483 2731496, 9400068510.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top