Category: Local News

ബസ് തടഞ്ഞുനിർത്തി മന്ത്രി യുടെ പരിശോധന

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിനകം.മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിൽ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി തടഞ്ഞത്. നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്തമായ സമരവുമായി മാഹി വ്യാപാര വ്യവസായി ഏകോപന സമിതി.

മയ്യഴി : കേന്ദ്ര-സംസ്ഥാനസർക്കാരുകളും പ്രാദേശിക ഭരണകൂടവും മയ്യഴിയോട് കാണിക്കുന്ന അവഗണനക്കെതിരെയുള്ള സമരത്തിൽ പ്രതീകാത്മകമായി പോത്തിനോട് വേദം ചൊല്ലുന്ന സമര രീതിയുമായി മാഹി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഏകോപന സമിതി ചെയർമാൻ കെ കെ അനിൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സ്ഥിരമായ കമ്മീഷണറില്ലാത്ത മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായി മാറിയിരിക്കയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്‌തിട്ട് മൂന്ന് മാസക്കാലമായി. ഒരു വർഷത്തെ ലൈസൻസ് ഫീസ് […]

വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ക്രിക്കറ്റ് ടൂർണമെൻ്റ്

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് ശബരി പി ടീ ബി ഹൈസ്കൂൾ അടയ്ക്കാപുത്തൂർ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 13 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രിയദർശിനി തിരുവാഴിയോട് ഫൈനലിൽ ബി കെ ആർ സി തിരുനാരായണപുരത്തിനെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മാസ്റ്റർ സമ്മാനിച്ചു.. -റിപ്പോർട്ടർ. പ്രവീൺ.

‘അന്നം പുണ്യം’ മുടങ്ങാതെ അഞ്ചാം വർഷം!

വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നീ നേതാക്കളുടെ സ്മരണയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഈ അന്നം പുണ്യം പദ്ധതി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. കെ പി സി സി വിചാർ വിഭാഗാണ് “അന്നം പുണ്യം” പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസ്‌ നെയ്യാറ്റിൻകര ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.സി സെൽവരാജിന്റെമകൻ്റെ വിവാഹത്തിൻ്റെ സന്തോഷ സൂചകമായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം.ഭക്ഷണമെത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..9446355660വിനോദ് സെൻ

വാരിത്തൊടി മാധവൻകുട്ടി അനുസ്മരണ യോഗം

വെള്ളിനേഴി. കുളക്കാട്, കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ക്ഷേത്ര പരിപാലന സമിതിയുടെ ഭക്ഷണ കമ്മിറ്റി കൺവീനറും ഊട്ടുപുര അടുക്കളയിലെ എല്ലാമായിരുന്ന വാരിത്തൊടി മാധവൻകുട്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെള്ളിനേഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ അനിൽകുമാർ ആറാം വാർഡ് മെമ്പർ സി രാധാകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ പി ഉണ്ണികൃഷ്ണൻ, പി സ്വാമിനാഥൻ , ഒ നാരായണൻകുട്ടി, ടിപി […]

ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ മൂന്ന് പേർക്ക് പൊള്ളലേറ്റു

റാന്നി: വാതക ശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ചിരട്ടയിൽ വച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തതാണ് കാരണമെന്ന് പറയുന്നു.

കൊല്ലത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ നാളെ മുതൽ തുടങ്ങുന്നു.

കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ഓണക്കാലത്ത് ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ സെപ്റ്റംബർ 4 വരെ ഉണ്ടാകും. നാളെ 4 മണിക്ക് നെടുമൺകാവിൽ ധനകാര്യ മന്ത്രി ശ്രീ KN ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. നിത്യോപയോഗസാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും. ഗുണനിലവാരം പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റിലൂടെയാണ് വിതരണം നടത്തുന്നത്.

ഓയൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഓയൂർ ഫയർ സ്റ്റേഷൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. നേരത്തേ ഭരണാനുമതി ലഭിച്ചതാണെങ്കിലും കാളവയലിൽ ഇതിനായി വാങ്ങിയ സ്ഥലത്ത് പണി തുടങ്ങുന്നതിന് മുടക്കം സംഭവിക്കുകയായിരുന്നു. ഇപ്പോൾ 3.4 കോടി രൂപയ്ക്ക് കെട്ടിട നിർമാണത്തിന് ടെൻഡർ നൽകിയിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ വലിയ ഒരു കാത്തിരിപ്പ് സഫലമാവുകയാണ്.

ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു

ബിവറേജസ് കോർപ്പറേഷൻ്റെ കൊട്ടാരക്കര ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ ആൾ ജീവനക്കാരൻ്റെ തലയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. മുറിവേറ്റ ജീവനക്കാരനായ പെരും കുളം ദിയ ഭവനിൽ ബെയ്സിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ രഞ്ജിത്, ജാക്സൺ എന്നിവരെ വൈകാതെ പിടി കൂടുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു

ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം

ചടയമംഗലം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നബാഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം 2025 ആഗസ്റ്റ് 26 ചൊവ്വ 9.30 AM ന് ചടയമംഗലം NSS ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.ബഹു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും NSS ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ എസ് രാധാകൃഷ്ണൻ നായർ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.തദവസരത്തിൽ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനു മാല NSS രജിസ്ട്രാർ […]

Back To Top