കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ കിടപ്പുമുറിയിലെ ഫാനിലും പ്രണവിനെ സ്വന്തം കിടപ്പുമുറിയിലെ ജന്നാലയിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും ഇരുവരുടെയും ഫോണുകൾ പരോശോധിച്ചതിൽ നിന്നും സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പാരിപ്പള്ളി എസ്.ഐ നിരഞ്ജന പറഞ്ഞു.ഇവർ രണ്ടുപേരും തനിച്ചായിരുന്നു വീട്ടിൽ.ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top