വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി

വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി

വർക്കല : “അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിയിച്ചു. 29 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. 30,31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് ശിവഗിരി തീർഥാടന സമ്മേളനങ്ങൾ നടക്കുന്നത്.

ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും പ്രഭാഷകരും സമ്മേളന പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top