ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന […]
മണിയൻപിള്ള രാജു വിനെ അറസ്റ്റു ചെയ്തേക്കും
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തന്റെ വോൾവോ കാർ അമിത വേഗത്തിലോടിച്ച് ട്രിവാൻട്രം ക്ലബിനു മുന്നിൽ അപകടത്തിൽ പെട്ട നടൻ മണിയൻ പിള്ള രാജു ഇന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മണിയൻപിള്ള രാജു കാർ നിർത്താതെ പോയെന്നാണ് സൂചന. നടന്റെ വോൾവോ കാർ ഹാജരാക്കിയിട്ടില്ല. താൻ കാൻസർ രോഗിയാണെന്നും രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
വിഷൻ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ വിഷൻ പദ്ധതി 2025-26 അക്കാദമിക വർഷം രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, […]
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്ന് യുവതീ യുവാക്കൾക്ക് വേണ്ടി ഫെബ്രുവരി 17 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യുവതീ യുവാക്കൾ https://forms.gle/AWMAqyBs8zg8TqxL9 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10ന് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്സി/എസ്ടി, തിരുവനന്തപുരത്ത് അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് ‘NATIONAL CAREER SERVICE […]
ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച
തിരുവനന്തപുരം : ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കലാനിധി പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക
തപസ്വനം പുരസ്കാരം പത്മശ്രീ ദേവകി അമ്മയ്ക്ക് നൽകി ആദരിച്ചു. ആലപ്പുഴ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ന്റെ അണക്ലാട്ടിൽ കുടുംബാംഗമായ പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം അണക്ലാട്ടിൽ കുടുംബ അംഗവുമായ പരിസ്ഥിതി പ്രവർത്തകയും, ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകൽ പത്മശ്രീ ദേവകി അമ്മയ്ക്ക് പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ (സ്വാതിതിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ, തിരുവനന്തപുരം, കലാനിധി രക്ഷധികാരി) […]
പ്രഥമ പഞ്ചമുഖി പുരസ്കാരം പ്രൊഫ. രമാഭായിക്ക്
തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി ഗീതാ […]
ഐ & പിആര്‍ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
സമൃദ്ധി കേരളം വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് മുഖേന നടപ്പിലാക്കുന്ന സമൃദ്ധി കേരളം വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വിപുലീകരണത്തിനായി പരമാവധി തുക 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) സബ്സിഡി ലഭ്യമാണ്. അല്ലെങ്കില്‍ മൂന്ന് ശതമാനം പലിശക്ക് വായ്പ ലഭിക്കും. വായ്പക്ക് ജാമ്യം ആവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി […]
കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു
വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം കർശന ഉപാധികളോടെ അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനത്തിനു പുറത്ത് പോകരുത്,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികൾ. ഇതോടെ മുഖ്യപ്രതിയായ പോറ്റി ഇന്ന് ജയിൽ മോചിതനാകും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് […]
