ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു
മുംബെെ : മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർമരിച്ചു. ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പൊലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൻറെ (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
കോഴിക്കോട് കോർപ്പറേഷൻ സ്ഥിരംസമിതി
കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടത്താനിരിക്കെ കോർപ്പറേഷനിലും അതിനുള്ള ഒരുക്കത്തിലാണ് കൗൺസിലർമാർ. കോർപ്പറേഷനിൽ എട്ട് സ്ഥിരംസമിതിയാണുള്ളത്. അതിൽ ഇത്തവണ ഭരണകക്ഷിയായ എൽഡിഎഫിന് മാത്രമല്ല, യുഡിഎഫിനും ബിജെപിക്കുമെല്ലാം സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കും. യുഡിഎഫിന് രണ്ടും ബിജെപിക്ക് ഒന്നും ലഭിക്കുമെന്നുറപ്പാണ്. ചിലപ്പോൾ അത് കൂടാനും സാധ്യതയുണ്ട്. ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, നഗരാസൂത്രണം, വികസനകാര്യം, നികുതി അപ്പീൽ, വിദ്യാഭ്യാസം-കായികം എന്നിങ്ങനെയാണ് സ്ഥിരംസമിതികൾ. ഇതിൽ ഡെപ്യൂട്ടി മേയർക്കാണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷപദവി. ശേഷിക്കുന്നതിൽ […]
ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി
ഉത്തർപ്രദേശിലെ റാംപൂരിൽ നൈനിറ്റാൾ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബൊലേറോ കാറിന് മുകളിലേക്ക് മറിഞ്ഞത്. ഈ ഭീകരമായ അപകടത്തിൽ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ ഡ്രൈവറായ 54 വയസുകാരൻ ഫിറാസത്ത് തൽക്ഷണം മരണമടഞ്ഞു. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ ടോള സ്വദേശിയായ ഫിറാസത്ത്, […]
മോഹൻലാലിന്റെ അമ്മ അന്തരിച്ചു
കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നുഅന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി […]
വാടകവീട്ടില്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
വാടകവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ 23കാരനായ ടെക്കിക്ക് ടെക്കിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. കുണ്ടളഹള്ളിയില്‍ ഇന്നലെ വൈകുന്നേരം 6.15നാണ് സംഭവം. 43മുറികളുള്ള ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സെവന്‍ഹില്‍സ് സായി കോ ലിവിങ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നുംപുക ഉയരുന്നത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു അരവിന്ദും മറ്റു രണ്ടുപേരും. അപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാകുന്നത്. രണ്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാര്‍ക്കും അടുക്കളയിലെ സഹായിയ്ക്കുമാണ് സ്ഫോടനത്തില്‍ പരുക്കേറ്റതെന്ന് വൈറ്റ് ഫീല്‍ഡ് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ. […]
ശബരിമല സ്വർണ്ണ കൊള്ളാ അന്വേഷണം
തിരുവനന്തപുരം : ശബരിമല അന്വേഷണം ഉന്നതരിലേക്ക്. മുൻ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ് ഐ ടി സംഘം ചോദ്യം ചെയ്തു. ഇരുവർക്കും പോറ്റിയുമായി ബന്ധമുണ്ടെന്ന് SIT സംഘം സംശയിക്കുന്നു.
ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ വ്യക്തമാക്കി. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. ഇതിനിടെ, കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് […]
കടുവ കിണറ്റിൽ വീണു
പത്തനംതിട്ട ചിറ്റാറിൽ ജനവാസ മേഖലയിലെ കിണറ്റിൽ ഒരു വലിയ കടുവ വീണു. ഇന്നു വെളുപ്പിനായിരുന്നു സംഭവം. നാട്ടുകാർ അറിച്ചതനുസരിച്ച് പോലിസും ഫോറസ്റ്റ് ഉദ്ദേഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരികിഷോർ വില്ലേജ് ന്യൂസ്
സഖാവ് പറഞ്ഞു വായിച്ചു നോക്കാതെ ഒപ്പിട്ടു
ശബരിമല കട്ടിളപ്പാളി വിവാദ കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ബോർഡ് അംഗം വിജയകുമാർ സഖാവ് പ്രസിഡൻ്റ് പറഞ്ഞതനസരിച്ച് വായിച്ചു പോലും നോക്കാതെ താൻ ഒപ്പിട്ടതായി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. പോറ്റി ഉൾപ്പടെയുള്ളവർക്ക് അന്യായ ലാഭമുണ്ടാക്കാൻ ബോർഡ് കൂട്ടു നിന്നതായും പറയുന്നു. ബോർഡിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എസ് എ റ്റി അറിയിച്ചു. ഇനിയും കീഴടങ്ങാതെ പുറത്ത് നിന്നാൽ സർക്കാരിന് നാണക്കേടാകും എന്ന് ഭയന്നു എന്നും വിജയകുമാർ മൊഴി നൽകി. ഹരികിഷോർ വില്ലേജ് ന്യൂസ്
കൊച്ചി നഗരത്തിൽ തീപിടുത്തം
ഇന്നലെ രാത്രി 12.30 മണിയോടെ കൊച്ചി ബ്രോഡ്വേയിൽ കടകൾക്ക് തീ പിടിച്ചു. 12 ഓളം കടകൾ കത്തി നശിച്ചു. ഒരു കളിപ്പാട്ട കടയിലാണ് ആദ്യം തീപടർന്നത് .ഫയർ ഫോഴ്സിൻ്റെ സമയോചിതമായ പ്രവർത്തനം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷയായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു ആളപായം ഇല്ല. ഹരികിഷോർ വില്ലേജ് ന്യൂസ്
