റെയിൽവേ പാത വികസനം എങ്ങുമെത്തുന്നില്ല

റെയിൽവേ പാത വികസനം എങ്ങുമെത്തുന്നില്ല

നെയ്യാറ്റിൻകര : കന്യാകുമാരി-തിരുവനന്തപുരം റെയിൽപാത വികസനം എങ്ങുമെത്തുന്നില്ല. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തുമ്പോട്ടുകോണം-ചിറ്റിക്കാട് ഭാഗത്തുള്ള നെയ്യാർ വലതുകര കനാൽ പൊളിച്ചുമാറ്റാൻ ഇറിഗേഷൻ വകുപ്പ് അനുമതി നിഷേധിച്ചതാണ് പുതിയ തടസം. നിലവിൽ മുക്കംപാലമൂട് മുതൽ ചിറ്റിക്കോട് വരെ തുരങ്കമുണ്ട്. 1974ൽ നിർമ്മിച്ചതാണ് ഇതുവഴിയുള്ള റെയിൽവേ പാതയും തുരങ്കപാതയും. പുതിയ പാത ഇരട്ടിപ്പിക്കൽ 2023ൽ ആരംഭിച്ചു. ഭൂമി ഏറ്റെടുത്ത് മണ്ണ് മാറ്റുന്ന ജോലിയും ആരംഭിച്ചു. ഒരു കിലോമീറ്റർ ദൂരമുള്ളതാണ് പുതിയ തുരങ്കപാത.

ഇറിഗേഷൻ കനാൽ പുനർനിർമ്മിച്ച് നൽകാമെന്ന് റെയിൽവേ അധികൃതർ ഉറപ്പു നൽകിയിട്ടും അനുമതി വൈകുകയാണ്. അതിനിടെ മണ്ണ് മാറ്റിയ ഇരുമ്പിൽ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മണ്ണ് ഒലിച്ചുപോയതും വിനയായി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top