മുഖ്യമന്ത്രിയുടെ വിദേശയാത്ര

മുഖ്യമന്ത്രിയുടെ വിദേശയാത്ര

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ 2022-ലും 2023-ലും നടത്തിയ വിദേശയാത്രകൾക്ക് വിമാനക്കൂലി ഇനത്തിൽ വാങ്ങിയത് 41.57 ലക്ഷം രൂപ. 2022 ജനുവരി 15 മുതൽ കഴിഞ്ഞ ഡിസംബർവരെ ഗൾഫ് രാജ്യങ്ങൾ കൂടാതെ അമേരിക്ക, ബ്രിട്ടൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലടക്കം 16 വിദേശയാത്രകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

2022-ലും 2023-ലും അദ്ദേഹം കൈപ്പറ്റിയ വിമാനയാത്രാക്കൂലിയുടെ കണക്കുകളാണ് പൊതുഭരണവകുപ്പ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. ഔദ്യോഗിക, സ്വകാര്യയാത്രകളും ചികിത്സയ്ക്കായി അമേരിക്കയിലേക്കു നടത്തിയ യാത്രകളും ഇതിൽ ഉൾപ്പെടും.

താമസം അടക്കമുള്ള മറ്റു ചെലവുകളുടെ വിവരം പൊതുഭരണവകുപ്പ് നൽകിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങൾ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top