കയറ്റുമതി രംഗത്ത് കേരളത്തിൻ്റെ വൻ കുതിപ്പ്

കയറ്റുമതി രംഗത്ത് കേരളത്തിൻ്റെ വൻ കുതിപ്പ്

തിരുവനന്തപുരം : കയറ്റുമതി രംഗത്ത് കേരളം ശക്തമായ മുന്നേറ്റം നേടിയതായി വ്യവസായ മന്ത്രി പി രാജീവ് . കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റ മേഖലയായി മാറുന്നതിന്റെ വ്യക്തമായ തെളിവായി നീതി ആയോഗ് പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടിക. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപ് 19-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇത്തവണ 11-ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ (MSME) ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ എല്ലാ മേഖലകളിലും കേരളം ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top