Author: Editor3

നവകേരള സർവേ 31 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ ‘നവകേരളം – സിറ്റിസൺ റെസ്‌പോൺസ്’ പ്രോഗ്രാമിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 ന് പൂർത്തിയാക്കേണ്ടതായിരുന്നു. 20 കോടി രൂപ ചെലവിട്ട് നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടിയത്. വീടുകൾ സന്ദർശിക്കുന്ന വോളന്റിയർമാർക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. വീടു കയറുന്ന പാർട്ടി പ്രവർത്തകർക്കു പണം നൽകാനും സർക്കാർ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുമുള്ള തന്ത്രമാണെന്നു […]

മൾട്ടിലെവൽ കാർ പാർക്കിംഗുണ്ട്,​ എന്നിട്ടും റോഡ് കൈയേറി പാർക്കിംഗ്

തിരുവനന്തപുരം : മൾട്ടിലെവൽ കാർ പാർക്കിംഗ് ഉണ്ടായിട്ടും,​ജനങ്ങളുടെ പാർക്കിംഗ് റോഡിലാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും,​റോഡരികിലെ പാർക്കിംഗ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടൊരുക്കിയ സ്മാർട്ട്‌സിറ്റിയുടെ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയാ ഉപയോഗിക്കുന്നവർ ചുരുക്കമാണ്. പാർക്കിംഗ് ഫീസ് വർദ്ധനവാണ്,​ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയായ്ക്ക് തിരിച്ചടിയായത്. ഒരേസമയം ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും പാർക്കിംഗ് ചെയ്യാവുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.എന്നാൽ ആരംഭം മുതൽ തന്നെ പ്രതീക്ഷിച്ചതുപോലെ ആളുകൾ ഈ സംവിധാനം ഉപയോഗിക്കുന്നില്ല.300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണെങ്കിലും നിലവിൽ 241 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം.ആധുനിക സാങ്കേതിക വിദ്യയുടെ […]

ദുരനുഭവം വെളിപ്പെടുത്തി ബോഡി ബിൽഡർ ആരതി

തിരുവനന്തപുരം: നടി അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോഡി ബിൽഡർ ആരതി. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആരതി തുറന്നുപറഞ്ഞു. ഇന്നുരാവിലെ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുന്നതിനിടയിലാണ് അവർ ബോഡി ഷെയ്‌മിംഗ് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും ചില യൂട്യൂബേഴ്സ് മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണുയർന്നത്. ഈ സംഭവത്തിൽ നടി മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് […]

നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപനത്തോടനുബന്ധിച്ച്,നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. റാലിയും പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും കണക്കിലെടുത്ത് ഉച്ചയ്ക്ക് 2മുതൽ രാത്രി 8വരെയാണ് നിയന്ത്രണം. വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം – വഴുതക്കാട് – വിമൻസ് കോളേജ് ജംഗ്ഷൻ പനവിള വഴി പോകണം.പാളയം ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക്ക് ലൈബ്രറി – നന്താവനം – പഞ്ചാപുര – ബേക്കറി […]

സപ്ലൈകോയുടെ പെരുന്നാൾ സമ്മാനം.. റംസാൻ നിലാവ് കിറ്റ് 15 ഇനങ്ങൾ 786 രൂപയ്ക്ക്

റംസാൻ പ്രമാണിച്ച് പ്രത്യേക പലചരക്ക് കിറ്റുമായി സർക്കാർ സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ ഏകദേശം 1,018 രൂപ വില വരുന്ന 15 ഇനം സാധനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . ഈ കിറ്റിന് 786 രൂപ മാത്രമാണ് വില കിറ്റിൽ ഉൾപെടുത്തിയിരിക്കുന്നത് ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, […]

പശ്ചിമേഷ്യൻ സംഘർഷം ആറാംദിനത്തിൽ

വാഷിങ്ടൺ : ഇറാനെതിരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതിയും ലഭിച്ചു. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യുഎസ് […]

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386 വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത് (ആകെ 4,18,516 പേർ). മേയ് മൂന്നാം വാരമാണു ഫലപ്രഖ്യാപനം.ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നും പ്ലസ് ടു പരീക്ഷകൾ നാളെയും തുടങ്ങും. ഇന്ന് ആരംഭിക്കുന്ന പ്ലസ് […]

മണ്ണന്തല -പൗഡിക്കോണം റോഡ് നിർമ്മാണ ഉദ്ഘാടനം

തിരുവനന്തപുരം : എം സി റോഡിനേയും ദേശീയ പാതയേയും സുഗമമായി ബന്ധിപ്പിക്കാനാവുന്ന നവീന മാതൃകയിലുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നരം 5ന് കേരളാദിത്യപുരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയാകുന്ന വേദിയിൽ കൗൺസിലറന്മാരായ ചെമ്പഴന്തി ഉദയൻ, വട്ടവിള അരുൺ, ദീപുരാജ്, അഡ്വ സുധാകരക്കുറുപ്പ് , വില്ലേജ് ന്യൂസ് വെബ് ടി വി ചീഫ് […]

ശ്രീകാര്യത്ത് യാത്രാ ദുരിതം തുടർക്കഥ

തിരുവനന്തപുരം : ശ്രീകാര്യത്ത് റോഡ് പണി പുരോഗമിക്കുന്നു. ഒരു കിലോമീറ്ററോളം ദൂരം റോഡിന്റെ മുകളിൽ കൂടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത് വാഹന ഗതാഗതം തിരിച്ചുവിടാതെ ഇപ്പോഴും ശ്രീകാര്യത്ത് കൂടിയാണ് കടന്നു പോകുന്നത് . റോഡിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ സ്വാഭാവികമായും ഗതാഗത തിരക്കും കുരുക്കും ഉണ്ടാകും. ഇപ്പോൾ മണിക്കൂറുകളോളം കാത്തു കിടന്നശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ ആവുന്നത് . ഇതിന് പ്രധാനകാരണം റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃതമായ ഷെഡുകളും മറ്റുമാണ്. ചാവടിമുക്കിലെ ഒരു ഷെഡ് . പണ്ടെങ്ങോ ആരോ കെട്ടി […]

ബി വത്സല കുമാർ അന്തരിച്ചു

മണ്ണന്തല : പെരിയാംകോട് ബി വത്സലകുമാർ (68) നിര്യാതനായി. പട്ടം സെന്റ് മേരീസ് സ്കൂളിലെ മുൻഅദ്ധ്യാപകനും റസിഡന്റ്സ്അസോസിയേഷൻ, എൻ എസ് എസ് എന്നിവയിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു.

Back To Top