Author: Editor3

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]

ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു

ബിവറേജസ് കോർപ്പറേഷൻ്റെ കൊട്ടാരക്കര ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ ആൾ ജീവനക്കാരൻ്റെ തലയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. മുറിവേറ്റ ജീവനക്കാരനായ പെരും കുളം ദിയ ഭവനിൽ ബെയ്സിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ രഞ്ജിത്, ജാക്സൺ എന്നിവരെ വൈകാതെ പിടി കൂടുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു

ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം

ചടയമംഗലം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നബാഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം 2025 ആഗസ്റ്റ് 26 ചൊവ്വ 9.30 AM ന് ചടയമംഗലം NSS ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.ബഹു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും NSS ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ എസ് രാധാകൃഷ്ണൻ നായർ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.തദവസരത്തിൽ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനു മാല NSS രജിസ്ട്രാർ […]

സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളം; സത്യവാങ്മൂലം നൽകാൻ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി

40000 കള്ളവോട്ടുകൾ ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ‌ അത് കോടതിയിൽ നിലനിൽക്കില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം എന്ന സുനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി. സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളമാണെന്നും പരാതിയിൽ വിശ്വാസമുണ്ടെങ്കിൽ പക്ഷം തെളിവുണ്ടെങ്കിൽ കേസ് നൽകണമെന്നും എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും ഭയപ്പെടുന്നുവെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും തൃശൂർ മുൻ ജില്ലാ അധ്യക്ഷനുമായ ശ്രീ കെ കെ […]

പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ?

2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത് കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ ‘കണ്ണൂർ ഡീലക്സ്’ ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള പുതിയ കെഎസ്ആർടിസി മ്യൂസിയത്തിൽ പ്രധാന ആകർഷണമാകും. കെഎസ്ആർടിസി എന്ന പേരിന്മേലുള്ള കേരള-കർണാടക നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം നേടാൻ സഹായിച്ച ഈ ബസ്സിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. കെഎസ്ആർടിസിയുടെ പേരിന്മേലുള്ള നിയമപോരാട്ടം2014-ലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തമ്മിൽ കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി […]

ഓൺലൈൻ ഗെയിമിന് അടിമ; 27കാരൻ ജീവനൊടുക്കിയ നിലയിൽ

ഓൺലൈൻ ഗെയിം കളിക്കാതിരിക്കാൻ ആൻഡ്രോയിഡ് ഫോൺ വീട്ടുകാർ വാങ്ങിവച്ച് ചെറിയ ഫോൺ നൽകിയാണ് കഴിഞ്ഞ തവണ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ ടോണിയെ വിട്ടത് കൊല്ലം: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം മുതുകുളം ഈട്ടിക്കൽ ഹൗസിൽ ടോണി കെ തോമസ് (27)ആണ് മരിച്ചത്.‌ രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ […]

പ്രതിഷേധ ജ്വാല

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കർഷ കോൺ 1ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും ചിങ്ങം ഒന്ന് 2025 ആഗസ്റ്റ് മാസം പതിനേഴാം തീയതി വൈകിട്ട് 5 മണിക്ക് പ്രതിഷേധ ജ്വാലയും കണ്ണീർ ദിനവും ആചരിച്ചു ആയതിന്റെ ഭാഗമായി കർഷക കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് കണ്ണീർ ദിന പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയുണ്ടായി കർഷക കോൺഗ്രസ് ചടയമ്പലം നിയോജകമണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കർഷക കോൺഗ്രസ് […]

ഓപ്പറേഷൻ റൈഡര്‍: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി, സ്കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം 17 പേര്‍ പിടിയിൽ

രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത് കൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്‍റെ ഓപ്പറേഷൻ റൈഡര്‍ എന്ന് പേരിട്ട മിന്നൽ പരിശോധന. രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി. ബ്രത്തലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ […]

പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത് പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടാംക്ലാസ് വിദ്യാർത്ഥിനി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്.  

മന്ത്രി വീണാ ജോർജിനെതിരെ സിപിഎം നേതാവ് വീണ്ടും പോസ്റ്റുമായി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജോണ്‍സണ്‍ പി ജെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുളളവരോടു കൂടെ താഴ്മയുളളവനായിരിക്കുന്നതാണ് നല്ലത്’ എന്നാണ് ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി […]

Back To Top