പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ?

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ?

2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത്

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ ‘കണ്ണൂർ ഡീലക്സ്’ ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള പുതിയ കെഎസ്ആർടിസി മ്യൂസിയത്തിൽ പ്രധാന ആകർഷണമാകും. കെഎസ്ആർടിസി എന്ന പേരിന്മേലുള്ള കേരള-കർണാടക നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം നേടാൻ സഹായിച്ച ഈ ബസ്സിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം.

കെഎസ്ആർടിസിയുടെ പേരിന്മേലുള്ള നിയമപോരാട്ടം2014-ലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തമ്മിൽ കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി നിയമയുദ്ധം ആരംഭിച്ചത്. 1965-ൽ കേരളത്തിലാണ് കെഎസ്ആർടിസി സ്ഥാപിക്കപ്പെട്ടതെങ്കിൽ, കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത് 1970-കളിലാണ്. എന്നാൽ ചെന്നൈ ട്രേഡ് മാർക്ക്സ് രജിസ്ട്രിയിൽ കർണാടകയും സമാനമായ പേര് രജിസ്റ്റർ ചെയ്തിരുന്നു. കേരളം 1965-ൽ സ്ഥാപിതമായതാണെങ്കിലും, കൃത്യമായ രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് 1969-ൽ പുറത്തിറങ്ങിയ പ്രേം നസീർ ചിത്രം ‘കണ്ണൂർ ഡീലക്സ്’ ഒരു നിർണായക തെളിവായി മാറിയത്. ഈ സിനിമയിലെ മിക്ക രംഗങ്ങളും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സിലാണ് ചിത്രീകരിച്ചിരുന്നത്. ബസ്സിന്റെ പുറത്ത് വ്യക്തമായി കാണിച്ചിരുന്ന ‘കെഎസ്ആർടിസി’ എന്ന ചുരുക്കപ്പേരും, രണ്ട് ആനകൾ ചേർന്നുള്ള ലോഗോയും കോടതിയിൽ കേരളം ഹാജരാക്കിയതോടെ, കെഎസ്ആർടിസി എന്ന പേരിന് കേരളത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ഈ വിധി കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top