ലോട്ടറി ക്ഷേമനിധി തട്ടിപ്പ്
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ സംഗീത്, അനിൽകുമാർ, സമ്പത്ത് എന്നിവരുടെയും ബഡുക്കളുടെയും ഭൂമി കണ്ടുകെട്ടാൻ കോടതി ഉത്തരവ്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിച്ചത്. ജില്ലയിലെ വിവിധ വില്ലേജുകളിലെ 15 ഭൂമികൾ കണ്ടുകെട്ടും. രണ്ടാം പ്രതി അനിൽകുമാറിന്റെ സുഹൃത്ത് രഞ്ജിത്, ഇയാളുടെ ഭാര്യ അർച്ചന, ഒന്നാം പ്രതി സംഗീതിന്റെ ഭാര്യ അശ്വതി,അമ്മ മുത്തു അമ്മാൾ, സഹോദരി കവി എന്നിവരുടെ പേരിലുള്ള വസ്തുക്കൾ കണ്ടു കെട്ടും. കഴക്കൂട്ടം, ആറ്റിപ്ര, […]
പുതിയ നേമം – വട്ടവിള റോഡ് നിർമ്മിക്കാൻ റെയിൽവേ തീരുമാനം
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്ന്, നേമം – വട്ടവിള സുരേഷ് റോഡിന്റെ ഭാഗത്ത് ടാർ റോഡ് നിർമ്മിക്കുമെന്ന് ഉറപ്പുനൽകി ദക്ഷിണ റെയിൽവേ. റെയിൽവേ വികസനത്തിനായി വട്ടവിള സുരേഷ് റോഡിലെ താമസക്കാർക്ക് നഷ്ടപ്പെട്ട പൊതുറോഡിന് പകരമായി ടാർ റോഡ് വേണമെന്ന,നേമം ആക്ഷൻ കൗൺസിലിന്റെ ആവശ്യം റെയിൽവേ അധികൃതർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടർന്ന് അവർ നിലപാട് മാറ്റുകയായിരുന്നു. രണ്ട് മാസം മുൻപ് രാജീവ് ചന്ദ്രശേഖർ വട്ടവിള […]
Smiling Friends to Conclude After Season 3, Creators Say — But Future Possibilities Remain
Fans of the popular adult animated comedy Smiling Friends are facing some bittersweet news: the show will end after its third season. The creators, Michael Cusack and Zach Hadel, confirmed the decision, saying they feel the series has reached a natural and high point and that continuing beyond this would risk lowering the quality. First […]
911 Call Details Emerge in Death of Mary Cosby’s Son
The moment the 911 call went out from Mary Cosby’s home, the fear was already overwhelming. Dispatchers were told that her son, Robert Cosby Jr., was unconscious and not breathing. By the time help was called, the situation had already slipped into something every parent dreads. Emergency responders rushed to the house after being informed […]
വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി; ചലഞ്ചുമായി കെഎസ്‌യു
കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം […]
മരുന്നിന് വരിനിന്ന രോഗിയുടെ തലയിൽ ചക്കവീണു
പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ചന്ദനമരം മോഷണം പോയിട്ടും അധികൃതർക്ക് പരാതിയില്ല
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ നിന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തി. ഞായറാഴ്‌ച രാത്രിയാണ് ചന്ദനം മരം കാണാതായത്. മോഷണം നടന്ന് ഇത്രയും ദിവസമായിട്ടും അധികൃതർ പൊലീസിൽ പരാതി നൽകുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. ആശുപത്രിയുടെ മെയിൻഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് നഷ്‌ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. എട്ടോളം സുരക്ഷാജീവനക്കാർ രാത്രിയിലും പകലുമായി ഇവിടെ കാവൽ നിൽക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും അധികൃതർ അതു പരിശോധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. നാട്ടുകാർ ഇതിൽ പ്രതിഷേധം നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും […]
ജില്ലയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാർ കളത്തിലിറങ്ങും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ നിലഭദ്രമാക്കാൻ 10 സിറ്റിംഗ് എം.എൽ.എമാരെയും സി.പി.എം കളത്തിലിറക്കും. വിജയസാദ്ധ്യത കണക്കിലെടുത്താണ് പരീക്ഷണങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി അംഗീകരിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടും. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാവും അന്തിമ തീരുമാനം. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ടേം വ്യവസ്ഥ ഒഴിവാക്കി മത്സരിക്കും. ജില്ലാ സെക്രട്ടറിയായതിനാൽ വി.ജോയിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമാവും പ്രധാനം. എന്നാൽ ജില്ലയിലെ ഉറച്ച സീറ്റുകളിലൊന്നായിട്ടാണ് നേതൃത്വം വർക്കല കാണുന്നത്. വി.ജോയി മത്സരിക്കേണ്ടെന്ന തീരുമാനം […]
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം
സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം […]
മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ല
തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് കാരണം വാട്ടർ അതോറിട്ടിയുടെ കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ലെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 107 ടാങ്കറുകളിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നുണ്ട്.ഇനി 60 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും. രണ്ട് ദിവസത്തിനകം ഇതും നടപ്പിലാക്കും.ഒരു വാർഡിൽ ഒരു ടാങ്കർ എന്ന കണക്കിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമെങ്കിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ […]
