കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ കറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 നു കേരളത്തിലെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 […]
ഇനി MLA ബോർഡ് വച്ച ജീപ്പ് ഇല്ല; റഷ്യയിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്ത വാഴൂർ സോമനും
ലൂല ബ്രസീലിൻ്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും ചെയ്തു ബ്രസീൽ പ്രസിഡന്റിന്റെ സഹപാഠി പീരുമേട്ടിലെ മലനിരക്കിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച ജീപ്പുണ്ടാകില്ല. അതിന്റെ മുൻ സീറ്റിലിരിക്കാൻ വാഴൂർ സോമനും. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്കിയ […]
കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?
കുട്ടികൾക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഇതാ ഒരു പുതിയ വഴി. പരീക്ഷകളെ നിരന്തരം നേരിട്ട് പരീക്ഷകളെ തോല്പിക്കാം. അനായാസം പഠിക്കാം. സി ബി എസ് സി, കേരള സ്റ്റേറ്റ് സിലബസ് ആറാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചാപ്റ്ററുകൾ, യൂണിറ്റുകൾ, വാർഷിക പരീക്ഷകൾ വേർതിരിച്ച് നിരവധി തവണ മോഡൽ പരീക്ഷകളെഴുതാം. തെറ്റിപ്പോകുന്ന ചോദ്യങ്ങൾക്ക് വിശദീകരണം സഹിതം ശരിയുത്തരങ്ങൾ ലഭിക്കുന്നു. കൂടാതെ എല്ലാ ചാപ്റ്ററുകളുടെയും ഷോർട്ട് നോട്ടുകൾ ഡൌൺലോഡ് ചെയ്യാം. ഒരു പരീക്ഷ തന്നെ […]
കടയ്ക്കൽ ഇപ്പോഴും സംഘർഷ ഭീതിയിൽ
CPM കോൺഗ്രസ് സംഘർഷമുണ്ടായ കടയ്ക്കൽ ഇപ്പോഴും സംഘർഷ ഭീതിയിൽ തുടരുന്നു. കോൺഗ്രസ് പ്രതിഷേധമാർച്ചിനെതിരെ അക്രമം അഴിച്ച് വിട്ടത് CPM ഗൂഢാലോചനയുടെ ഭാഗമാണെന്ന് KPCC സെക്രട്ടറി MM നസീർ ആരോപിച്ചു. കുത്തേറ്റു എന്ന വ്യാജേന ചികിൽസയിലുള്ള CPM പ്രവർത്തകന് പരിക്കേറ്റത് പോലീസ് ലാത്തിചാർജിലും അയാൾ ജോലി ചെയ്യുന്ന നീതി മെഡിക്കൽ സ്റ്റോറിലെ സർജിക്കൽ നൈഫും കൊണ്ടാണ്. സംഘർഷത്തിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. ഇത് മറച്ച് വച്ചു കൊണ്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന […]
ഓയൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു.
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഓയൂർ ഫയർ സ്റ്റേഷൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. നേരത്തേ ഭരണാനുമതി ലഭിച്ചതാണെങ്കിലും കാളവയലിൽ ഇതിനായി വാങ്ങിയ സ്ഥലത്ത് പണി തുടങ്ങുന്നതിന് മുടക്കം സംഭവിക്കുകയായിരുന്നു. ഇപ്പോൾ 3.4 കോടി രൂപയ്ക്ക് കെട്ടിട നിർമാണത്തിന് ടെൻഡർ നൽകിയിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ വലിയ ഒരു കാത്തിരിപ്പ് സഫലമാവുകയാണ്.
‘രാഹുൽ ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തി; എം എൽ എ സ്ഥാനം രാജിവെക്കണം’: വി ശിവൻ കുട്ടി
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഷാഫി പറമ്പിൽ ഒരക്ഷരം പോലും പ്രതികരിക്കാതെ പോയെന്ന് മന്ത്രി പറഞ്ഞു തിരുവനന്തപുരം: സാമൂഹമാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം നടത്തിയെന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അഹങ്കാരത്തിനും ധിക്കാരത്തിനും കാലുവെച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. എം […]
രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ; മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കത്ത്
ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും കത്തിൽ പറയുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച്ച നടക്കുന്ന നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭയുടെ കത്ത്. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. […]
ഈശ ഗ്രാമോത്സവം 2025ൽ 700 മത്സരാർത്ഥികൾ ; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു. ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, […]
സ്വന്തം വില്ലേജിൽ ന്യൂസ് റിപ്പോർട്ടറാകാം!
‘വില്ലേജ് ന്യൂസ്’ പോർട്ടലിന്റെ റിപോർട്ടറായും അഡ്വെർടൈസ്മെന്റ് ഫ്രാഞ്ചൈസിയായും സ്വന്തം വില്ലേജിൽ പ്രവർത്തിക്കാം.2 മണിക്കൂറത്തെ അടിസ്ഥാന ഓൺലൈൻ പരിശീലനവും ഐ ഡി കാർഡും നൽകുന്നതാണ്. പ്രാദേശിക വാർത്തകൾ സ്വയം ഉൾകൊള്ളിക്കാവുന്നതാണ്. അതിനുള്ള പരിശീലനവും ലഭിക്കുന്നതാണ് . അഡ്മിൻ അപ്പ്രൂവലിന് ശേഷം മാത്രമാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പ്രാദേശിക പരസ്യങ്ങളിൽ നിന്നും ബിസിനസ് പ്രമോഷൻ വാർത്തകളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ 50% പ്രാദേശിക ഫ്രാഞ്ചൈസികൾക്കാണ്. പ്രാദേശിക ഫ്രാഞ്ചൈസികൾക്കായി ത്രൈമാസിക കൂട്ടായ്മകൾ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതാണ്. തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി […]
‘നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം’ പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും വിലക്ക്
‘തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി’ ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയതായി മന്ത്രി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ പിശക് സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതിനെതിരെ […]
