ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും കത്തിൽ പറയുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച്ച നടക്കുന്ന നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭയുടെ കത്ത്. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്ത് കൈമാറിയത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു.