Author: Editor3

മോദി 92 വിദേശ യാത്രകൾ 78 രാജ്യങ്ങൾ അന്താരാഷ്ട്ര പുരസ്കാരങ്ങൾ 29

 75ൻ്റെ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . 2014ൽ ഗുജറാത്തിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നുവന്ന നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ആഗോള രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. അധികാരത്തിൽ ഒരു പതിറ്റാണ്ട് പിന്നിട്ട മോദി ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിത്വം. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം മോദി. മോദിയുടെ മൂന്നാമൂഴം പൂർത്തിയാകുന്ന 2029 ഓടെ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാകും മോദി. മോദി ഭരണം 11 വർഷം പിന്നിടുമ്പോൾ ഇതുവരെ […]

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്.

കേസിന് പോകാതിരുന്നാൽ എന്തു ചെയ്യാനും തയ്യാറാണെന്ന് സെക്ഷൻ ഓഫീസർ പറയുന്നത് ശബ്ദരേഖയിലുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽവെച്ച് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നത്. തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് രതീഷ് കുമാർ ശബ്ദരേഖയിൽ പറയുന്നത്. […]

‘അന്നം പുണ്യം’ മുടങ്ങാതെ അഞ്ചാം വർഷം!

വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നീ നേതാക്കളുടെ സ്മരണയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഈ അന്നം പുണ്യം പദ്ധതി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. കെ പി സി സി വിചാർ വിഭാഗാണ് “അന്നം പുണ്യം” പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസ്‌ നെയ്യാറ്റിൻകര ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.സി സെൽവരാജിന്റെമകൻ്റെ വിവാഹത്തിൻ്റെ സന്തോഷ സൂചകമായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം.ഭക്ഷണമെത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..9446355660വിനോദ് സെൻ

തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. പേരൂര്‍ക്കട മാനസിരാഗ്യേകേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മര്‍ദനമേറ്റത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ ഈ മാസം 12ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. 13ന് […]

ഗവ: ജിഎച്ച്എസ്എസ് ഒന്നാമത്

തിരുവനന്തപുരം : പട്ടം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തിരുവനന്തപുരം നോർത്ത് സബ് ജില്ലാ ഫുട്ബോൾ മത്സരത്തിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.

ഹിന്ദി ദിനം ആചരിച്ചു.

വെള്ളിനേഴി   അടക്കാപുത്തൂർ മേരാ യുവ ഭാരത് പാലക്കാടിൻ്റെയും  അടക്കാപുത്തൂരിലെ  യുവശക്തി ആർട്ട്സ് & സ്പോർട്ട്സ് ക്ലബി ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം നടത്തി. യുവജനതയിലും വിദ്യാർത്ഥികളിലും ദേശീയ ബോധം വളർത്തി രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദി ദിനാചരണത്തിൻ്റെ ഉദ്ലാടനം  ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ ഡോ. കെ അജിത് നിർവ്വഹിച്ചു.  ക്ലബ് പ്രസിഡന്റ്‌ ടി .  നീരജ് അധ്യക്ഷത വഹിച്ചു. ഹിന്ദി പ്രചാരകനും സഹകാരിയും മലബാർ സൗഹൃദവേദി കൺവീനർ […]

വെള്ളിനേഴി കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ശ്രദ്ധേയമായി.

കുറവട്ടൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിച്ചു.വിശേഷാൽ പൂജകളോടു കൂടി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു.രാവിലെ 6 മണി മുതൽ നാരായണീയ പാരായണവും 9 മണി മുതൽ ഗോപൂജയും നടന്നു.  ഉച്ചയ്ക്ക് പ്രസാദഊട്ടിനുശേഷം വൈകുന്നേരം അഞ്ച് മണി മുതൽ ശ്രീ വക്കാല കാവ് ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര സംഘടിപ്പിച്ചു. തുടർന്ന് നിറമാല, ചുറ്റുവിളക്ക് , കുട്ടികളുടെ ഉറി അടി മത്സരം, നൃത്ത നൃത്ത ങ്ങൾ മറ്റു കലാ പരിപാടികൾ നടന്നു. […]

വെള്ളറട പഞ്ചായത്തിൽ ജോലി ഒഴിവ്

വെള്ളറട     :    ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ നിലവിലുള ഒരുഅക്രഡിറ്റഡ് എഞ്ചിനിയറുടെയും രണ്ട്. അക്രഡിറ്റഡ് ഓവർസിയറുടെയും ഒഴിവിലേക്ക്താ ത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 19 ന് രാവിലെ 10 : 30ന്ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് ഇന്റർവ്യൂ നടത്തുന്നത്. സിവിൽ, അഗ്രികൾച്ചറൽ എഞ്ചിനയറിംഗ് ഡിഗ്രി,  മൂന്നുവർഷംപോളിടെക്നിക് സിവിൽ ഡിപ്ലോമ, രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ ഡിപ്ലോമ എന്നീ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. തൊഴിലുറപ്പ് തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യയോഗ്യതയായിരിക്കും. റിപ്പോർട്ടർ  :  അജയൻ

ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിലൂടെ മധുര ഭാഗത്തേക്ക്‌ പോകാം പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വരുന്നു.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും. പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്. 200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ […]

വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാലവിധി പ്രതീക്ഷ നൽകുന്നത് കെഎൻഎം

രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ അധീനപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധിയെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ഇടക്കാല സുപ്രീംകോടതി വിധിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മൊത്തത്തിൽ വിധിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം വരികൾക്കിടയിൽ അപകടം ഒളിഞ്ഞു കിടപ്പുണ്ടോ എന്ന് നിയമ വിദഗ്ധർ സൂക്ഷമമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ […]

Back To Top