ഹിന്ദി ദിനം ആചരിച്ചു.

വെള്ളിനേഴി   അടക്കാപുത്തൂർ മേരാ യുവ ഭാരത് പാലക്കാടിൻ്റെയും  അടക്കാപുത്തൂരിലെ  യുവശക്തി ആർട്ട്സ് & സ്പോർട്ട്സ് ക്ലബി ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം നടത്തി.

യുവജനതയിലും വിദ്യാർത്ഥികളിലും ദേശീയ ബോധം വളർത്തി രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദി ദിനാചരണത്തിൻ്റെ ഉദ്ലാടനം  ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ ഡോ. കെ അജിത് നിർവ്വഹിച്ചു.

 ക്ലബ് പ്രസിഡന്റ്‌

ടി .  നീരജ് അധ്യക്ഷത വഹിച്ചു.

ഹിന്ദി പ്രചാരകനും സഹകാരിയും മലബാർ സൗഹൃദവേദി കൺവീനർ കൂടിയായ ബിജുമോൻ പന്തിരുകുലം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അഞ്ജു ടീച്ചർ എന്നിവർ ആശംസകളേകി സംസാരിച്ചു.

സ്വാഗതം ക്ലബ്  സെക്രട്ടറി സി രാമചന്ദ്രൻ സ്വാഗതവും  എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം ധനേഷ് നന്ദിയും രേഖപ്പെടുത്തി.

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ ശ്രീരാഗ് ഒ  ഒന്നാം സ്ഥാനവും, അപ്സര.

സി. രണ്ടാം സ്ഥാനവും, ആധിഷ്. പി. മൂന്നാം സ്ഥാനവും നേടി.

ശബരി പി.ടി.ബി എസ് എച്ച് എസിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെയാണ്

പരിപാടി സംഘടിപ്പിച്ചത്.

റിപ്പോർട്ടർ  :  പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *

Back To Top