75ൻ്റെ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി .
2014ൽ ഗുജറാത്തിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നുവന്ന നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ആഗോള രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. അധികാരത്തിൽ ഒരു പതിറ്റാണ്ട് പിന്നിട്ട മോദി ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിത്വം.
ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം മോദി.
മോദിയുടെ മൂന്നാമൂഴം പൂർത്തിയാകുന്ന 2029 ഓടെ ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാകും മോദി.
മോദി ഭരണം 11 വർഷം പിന്നിടുമ്പോൾ ഇതുവരെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്താത്ത രാജ്യങ്ങളിലേക്ക് അദ്ദേഹം എത്തി ചരിത്രത്തിൽ ഇടംപിടിച്ചു.
ഇസ്രായേൽ, പലസ്തീൻ, ബഹ്റൈൻ, പാപ്പുവ ന്യൂ ഗിനിയ, റുവാണ്ട എന്നീ രാജ്യങ്ങൾ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി. മാത്രമല്ല, മൂന്ന് പതിറ്റാണ്ടിന് ശേഷം യുഎഇ, മൊസാംബിക്, സീഷെൽസ്, സ്വീഡൻ, ജോർദാൻ എന്നീ രാജ്യങ്ങൾ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി.
2014 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മോദി നടത്തിയത് 92 വിദേശ യാത്രകൾ.
സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം 78.
യുഎസിൽ എത്തിയത് 10 തവണ, ഫ്രാൻസിലും ജപ്പാനിലും എട്ട് തവണ, റഷ്യയിലും യുഎഇയിലും ഏഴ് തവണ, ചൈനയിലും ജർമനിയിലും ആറ് തവണ.
വിദേശ രാജ്യങ്ങളിൽ മോദിക്ക് ലഭിക്കുന്ന സ്വീകരണം പലപ്പോഴും വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കാറുണ്ട്.
പരമോന്നത ബഹുമതികൾ നൽകി മോദിയെ സ്വീകരിച്ച രാജ്യങ്ങൾ നിരവധിയാണ്.
29 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്ക് മോദി അർഹനായിട്ടുണ്ട്.
ഇത്രയും രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇല്ല.
നരേന്ദ്ര മോദിക്ക് ഇതുവരെ ലഭിച്ച അന്താരാഷ്ട്ര പുരസ്കാരങ്ങളെക്കുറിച്ച് വിശദമായി നോക്കാം.