കുട്ടിയുടെ ബാഗിൽ വെടിയുണ്ട
ആലപ്പുഴ : വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നവംബർ അവസാന വാരമാണ് ആലപ്പുഴ കാർത്തികപ്പള്ളി എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പോലീസ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇവ മിലിറ്ററിയിൽ പഴയമോഡൽ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ ആണെന്നാണ് കണ്ടെത്തൽ. ഈ വെടിയുണ്ടകൾ പുതിയ തോക്കുകളിൽ […]
മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം ഫലം കണ്ടു
എരുമേലി : ശബരിമല സ്പെഷ്യൽ സർവീസ് ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് ലക്ഷം രൂപ കളക്ഷൻ നേടണമെന്ന് നിർദേശിച്ച അധികാരികൾ 15ന് എരുമേലി ഓപ്പറേറ്റിംഗ് സെന്റർ കൈവരിച്ച വരുമാനക്കണക്ക് കണ്ട് ഞെട്ടി. അന്നത്തെ മൊത്തം കളക്ഷൻ 13,27,995 രൂപ. അന്നേ ദിവസം കിലോമീറ്ററിന് 7392 രൂപ നിരക്കിലാണ് ഇത്രയും തുക വരുമാനമായി നേടിയത്. ജീവനക്കാരും ഓഫീസർമാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ടാർജറ്റിനേക്കാൾ നാലു ലക്ഷത്തിലധികം രൂപ അധികവരുമാനം. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന പൊൻകുന്നം […]
നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന്പരിഗണിക്കും കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള് ഇന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി പരിഗണിക്കും. മുന് ഡിജിപി ആര്.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി നല്കിയതുള്പ്പടെ ആറ് ഹർജികളാണ് പരിഗണിക്കുക. ഒപ്പം കേസിലെ വിചാരണ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി പരിശോധിക്കും. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. […]
ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ അന്തരിച്ചു
തിരുവനന്തപുരം : കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും ,സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു അദ്ദേഹം. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് […]
പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി
ആലപ്പുഴ : വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുനായരെ (34)യാണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ദുബായിൽ ജോലിചെയ്തുവരുന്ന വിഷ്ണു ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വീട്ടിലെത്തിയത്. അരമണിക്കൂറിനുശേഷം ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാൻപോയ വിഷ്ണുവിനെ പിന്നീട്, മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ല എന്നറിഞ്ഞ കുടുംബം മാന്നാർ പോലിസിൽ പരാതി നൽകി. ബുധനൂർ […]
വിദ്യാർഥി ജീവനൊടുക്കി
കാസർഗോഡ് : അർധവാർഷിക പരീക്ഷയ്ക്ക് സമയം തെറ്റിയെത്തിയതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പ്രജ്വൽ (14) ആണ് മരിച്ചത്. അമ്മവീട്ടിലായിരുന്ന പ്രജ്വൽ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സ്കൂളിലെത്തിയത്. സമയം വൈകിയെത്തിയെങ്കിലും പ്രജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. തിരിച്ച് വീട്ടിലെത്തിയതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകറിന്റെയും അനിതയുടെയും മകനാണ്. സഹോദരി പ്രയാഗ.
കൊടിതൂക്കിമലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു
നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന കാലമെത്തിയിട്ടും അരുവിപ്പുറം കൊടിതൂക്കിമലയിലേക്കുള്ള റോഡ് ഇന്നും പഴയ കാനനപാതയായി നിലനിൽക്കുന്നു. ശിവഗിരി തീർത്ഥാടകരായി എത്തുന്ന സഞ്ചാരികൾ അരുവിപ്പുറത്ത് എത്തുക പതിവാണ്. എന്നാൽ ഗുരു സ്ഥാപിച്ച ശിവക്ഷേത്രം തൊഴുത് മടങ്ങാനേ ഇപ്പോൾ കഴിയുന്നുള്ളൂ. ഗുരുദേവൻ തപോധനനായ അരുവിപ്പുറം കൊടിതൂക്കി മലയിലേക്ക് കയറണമെങ്കിൽ നന്നേ പ്രയാസപ്പെടും. കൊടിതൂക്കി മലയിലേക്ക് മുൻപ് നിർമ്മിച്ച റോഡ് മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്. അരുവിപ്പുറം പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിലവിലുണ്ടെങ്കിലും ഇവിടെ നടത്തിയിട്ടുള്ള വികസന […]
ക്ലാസ്മുറിയിൽ മദ്യപാനം
തിരുനെൽവേലി : ക്ലാസ്മുറിയിൽ പരസ്യമായി മദ്യപിച്ചതിന് തിരുനെൽവേലിയിലെ പാളയംകോട്ടയിലുള്ള സർക്കാർ സ്കൂളിലെ ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാർഥിനികൾ നിലത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിച്ച് മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥിനികൾക്ക് മദ്യം എങ്ങനെ ലഭിച്ചു, ആരാണ് അത് നൽകിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും പരീക്ഷ എഴുതുന്നതിൽ നിന്ന് ഇവരെ […]
അഴൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണം
മുടപുരം : നാല് റോഡുകൾ ചേരുന്ന അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസേന നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായുണ്ട്. 2008ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയായിരുന്നപ്പോൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാലുവർഷം മുമ്പ് തകർന്നുവീണു. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനായി അധികാരികളോട് യാത്രക്കാരും നാട്ടുകാരും ആവശ്യമുയർത്തിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ കടത്തിണ്ണയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി […]
ഡിസംബർ 31നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ
നിങ്ങളുടെ ആധാറും പാൻ കാർഡും നിർജ്ജീവമാകും; അപ്ഡേഷൻ നടത്തിയോ എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. തിരുവനന്തപുരം : 2026 ജനുവരി മുതൽ ആധാർ നിയമങ്ങളിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ആധാർ കാർഡും പാൻ കാർഡും ഏറ്റവും അത്യാവശ്യ രേഖകളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ മാറ്റങ്ങൾ അറിയാതെ പോകരുത്.സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. […]
