കുട്ടിയുടെ ബാഗിൽ വെടിയുണ്ട

കുട്ടിയുടെ ബാഗിൽ വെടിയുണ്ട

ആ​ല​പ്പു​ഴ : വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ബാ​ലി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ന​വം​ബ​ർ അ​വ​സാ​ന വാ​ര​മാ​ണ് ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി എ​യ്ഡ​ഡ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് ര​ണ്ട് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​വെ​ടി​യു​ണ്ട​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​വ മി​ലി​റ്റ​റി​യി​ൽ പ​ഴ​യ​മോ​ഡ​ൽ തോ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ൾ ആ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഈ ​വെ​ടി​യു​ണ്ട​ക​ൾ പു​തി​യ തോ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ധ്യാ​പ​ക​ർ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ന​ട​ത്തു​ന്ന സ്കൂ​ൾ ബാ​ഗ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സു​ഹൃ​ത്ത് ത​ന്ന​താ​ണെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥു മൊ​ഴി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സു​ഹൃ​ത്താ​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു മി​ലി​റ്റ​റി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ടി​യു​ണ്ട​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ കൗ​തു​ക​ത്തി​ന് ര​ണ്ടെ​ണ്ണം എ​ടു​ക്കു​ക​യും കൂ​ട്ടു​കാ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ ബ​ന്ധു​വാ​യ മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ന് ഈ ​വെ​ടി​യു​ണ്ട​ക​ൾ കൈ​വ​ശം വ​യ്ക്കാ​വു​ന്ന​താ​ണോ എ​ന്നും എ​ന്തി​ന് വീ​ട്ടി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ സൂ​ക്ഷി​ച്ചു എ​ന്ന​തി​ലു​മാ​ണ് വ്യ​ക്ത​ത​വ​രേ​ണ്ട​ത്. മ​റ്റൊ​രു കു​ട്ടി​യു​ടെ പ​ക്ക​ൽ​നി​ന്നും സ​മാ​ന​മാ​യ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top